DweepDiary.com | ABOUT US | Friday, 26 April 2024

കേരളാബ്ലാസ്റ്റേഴ്സ് സ്കൂള്‍ ഫുഡ്ബോള്‍ ടീമില്‍ ദ്വീപിലെ പ്രതിഭകളും

In sports BY Admin On 03 August 2015
കൊച്ചി(3.8.15):- മഞ്ഞയില്‍ കളിച്ചാടി താരമാകാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുന്ന കേരളബ്ലാസ്റ്റേഴ്സിന്റെ സ്കൂള്‍ ഫുഡ്ബോള്‍ ടീമില്‍ ദ്വീപില്‍ നിന്നുള്ള കുട്ടി പ്രതിഭകളും. ആദ്യത്തെ സെലക്ഷന്‍ ലഭിച്ച 8 കായിക താരങ്ങളിലാണ് രണ്ട് പേരും ദ്വീപില്‍ നിന്നുള്ളതെന്നറിയുമ്പോള്‍ അതിന് കൗതുകം ഏറെയാണ്. അതിലും വ്യത്യസ്തമാക്കുന്നത് ഇവര്‍ ഇരട്ടകളാണെന്നതിലാണ്. ആന്ത്രോത്ത് സ്വദേശിയും പോര്‍ട്ട് കണ്‍ട്രോള്‍ ടവ്വറില്‍ സിഗ്നല്‍മാനുമായ ശ്രീ.കെ.സി.മുഹമ്മദ് റഫീഖിന്റെ മക്കളായ മൂഹമ്മദ് അസ്ഹറും മുഹമ്മദ് അയ്മന്‍ നുമാണ് ഈ മിന്നും താരങ്ങള്‍. തന്റെ മക്കളില്‍ കാല്‍പന്ത് കളിയോടുള്ള താല്പര്യമാണ് റഫീഖിനെ കേരളാ ബ്ലാസ്റ്റേസ് സ്കൂള്‍ ടീം സെലക്ഷനില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചത്. തൃശൂരില്‍ വെച്ച് നടന്ന സെലക്ഷനില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത നൂറോളം കുട്ടി കായിക താരങ്ങളില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച 8 പേരിലാണ് ഈ ഇരട്ടകള്‍ സ്ഥാനം പിടിച്ചത്. ഇരുവരും തേവര സെന്‍മേരീസ് എസ്.എച്ച് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ഫുഡ്ബോള്‍ കോച്ച് ഡെരിഫെലിം പ്രത്യേക പ്രശംസ പിടിച്ച് പറ്റിയ ഈ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര ക്ലബ്ബായ ആഴ്സെനെല്‍ സോക്കേഴ്സ് ക്ലബ്ബിന്റെ സ്കൂള്‍ ടീമിലേക്കും സ്കോളര്‍ഷിപ്പോടെ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.
ലക്ഷദ്വീപില്‍ ഇത്തരം ലോകോത്തര കായികതാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും അവരെ കണ്ടെത്താനുതകുന്ന കായിക പരിശിലങ്ങള്‍ നല്‍കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ലെന്നാണ് കായികപ്രേമികളുടെ പരാതി.നിലവിലെ ലക്ഷദ്വീപ് യൂത്ത് & സ്പോര്‍ട് അഫൈഴ്സ് ഈ മേഖലയില്‍ വളരെയധികം ശ്രദ്ധ ചലിപ്പിക്കേണ്ടിയിരിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY