സൗത്ത് സോണൽ ഖേലോ ഇന്ത്യ വുഷു വുമൺസ് ലീഗിൽ പങ്കെടുക്കാൻ ലക്ഷദ്വീപുകാരിക്ക് അവസരം*
ജനുവരി 18 മുതൽ 21 വരെ കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന സൗത്ത് സോണൽ ഖേലോ ഇന്ത്യ വുഷു വുമൺസ് ലീഗിൽ പങ്കെടുക്കാൻ ആന്ത്രോത്ത് സ്വദേശിനിയും കോഴിക്കോട് അപെക്സ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയുമായ ഹാനിയ ഹിദായക്ക് അവസരം ലഭിച്ചു. യിൻ യാങ് വിഭാഗത്തിലാണ് ഹാനിയ മത്സരിക്കുന്നത്. നേരത്തെ കോഴിക്കോട് വെച്ച് നടന്ന സോൺ എ സ്കേറ്റിങ് ക്ലാഷിൽ ജില്ലാ തലത്തിൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു. ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ഒന്നാമത് സൗത്ത് സോൺ ഓഫ് ഐസ് ഷോട്ട് സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ റിംഗ് 2 റിംഗ് 2A ഇനങ്ങളിൽ സെക്കന്റ് റണ്ണറപ്പുമായിരുന്നു. ഈ വിഭാഗത്തിൽ ഡൽഹിയിൽ വെച്ച് നടക്കാൻ പോകുന്നു നാഷണൽ ക്യാമ്പിലേക്ക് തിരെഞ്ഞെടുക്കപെട്ടിട്ടുണ്ട്. ആന്ത്രോത്തിലെ മുഹമ്മദ് ഹിദായത്തുള്ള - ഖമർബാൻ ദമ്പതികളുടെ മകളാണ്.