DweepDiary.com | ABOUT US | Friday, 11 October 2024
Jazri Words
  വാക്ക് / ശൈലി / ചൊല്ല്
  അനതാജ് മതിപ്പ് കണക്ക്
  ഫസ്ക്കി / ഫക്കി പക്ഷി
  കളിയ വയ്യ, പറ്റില്ല
  ഇങ്ങേ ബാ ഇങ്ങോട്ട് വരൂ
  അല്ലാ എടാ (കടമത്ത്, അമിനി)
  കൊണ്ട spoon using tea tin or sugar tin
  ഇടയം ഇടനാഴി (അഗത്തിയില്‍ ഇടയാവം, ഇടിയാവം)
  ഇല്ലണ്ടല്ല ഇല്ലെന്നോ?/ ഇല്ലന്നല്ലെടോ പറഞ്ഞത്.
  ഇശാറത്ത് അടയാളം, സൂചന
  ജാസ്തി കൂടുതല്‍ ശാല (അഗത്തി)
  കോല്യം ചിലന്തി (അമിനി) കോലിയം (അഗത്തി)
  ഫോഗായേ പോകരുത് ഫൂവായേ (അഗത്തി)
  ഹറാം പുറപ്പ് കുരുത്തക്കേട്
  ഫിടിയില്ല അറിയില്ല ഫിടീല്ല (അഗത്തി)
  ഇടം സ്ഥലം താബ (അഗത്തി) Place, Area
  ശൊല്ലിയേല പറഞ്ഞില്ല ശേന് നല്ല (അഗത്തി)
  എന് നേ? എന്താണ്? എന് ന്? (അഗത്തി)
  ഫോണ്ടിയാ പോകുന്നുണ്ടോ? (കല്‍പേനി, അഗത്തി, ആന്ത്രോത്ത്) ഫോഗിണ്ടിയാ? (അമിനി, ബിത്ര, കില്‍ത്താന്‍ , കവരത്തി)
  ഫോണ്ടതാ? പോകുന്നതാണോ?
  താബ സ്ഥലം, ഇടം (അഗത്തി)
  ഫുള്ള കുട്ടി, കുഞ്ഞ് (അഗത്തി ദ്വീപില്‍) ഫിള്ള
  അനാം തേങ്ങയും മീനും കൊണ്ട് കല്‍പേനി ദ്വീപുകാര്‍ നിര്‍മ്മിക്കുന്ന ഒരു തരം കറി A curry which made with fish and coconut in Kalpeni Island
  നാക്ക് ഫുടീല എനിക്കു അറിയില്ല. (അഗത്തിയില്‍) നാക്ക് ഫിടീല്ല I don't know
  ഉര് ബട്ടം ഒരു പ്രാവശ്യം, ഒരു വളയം
  അമ്പായി അപ്പുറത്ത് ( X എതിര്‍പദം) ഇമ്പായി
  ദോകാ അതാ, ആ കാണുന്നെ (അമിനി, കടം ദ്വീപുകളില്‍)
  സുമാര്‍ ഏകദേശം
  ലയ്യല്ല ഇരിക്കടോ (അഗത്തിയില്‍ ലയ്യം അള്ള)
  foyyafunna പോകന്നെ, ഒന്നു പോകൂ
  ജസരി ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയുടെ പൊതുവായ പേര്. മിനിക്കോയ് ദ്വീപിലെ ഭാഷ മഹല്‍. ലക്ഷദ്വീപിലെ ഭാഷ മലയാളത്തിന്‍റെ പ്രാദേശിക വകഭേദമെന്ന് ഒരു പക്ഷം വാദിക്കുന്നു. മറുപക്ഷം അതെല്ല മലയാളവുമായി ചില്ലറ സാദ്യശ്യമുണ്ടെങ്കിലും മലയാളത്തിന്‍റെ വകഭേദമല്ല എന്ന്‍ വാദിക്കുന്നു.
  ബട്ടം വളയം, വട്ടം
  ഫടരി ഒരു സ്ഥലത്ത് കുടുങ്ങിപ്പോവുക. പണ്ട് പായോടങ്ങള്‍ വന്‍കരയില്‍ കാലാവസ്ഥാ കാരണം കുടുങ്ങുന്നതിനെ ഇങ്ങനെ സൂചിപ്പിക്കാറുണ്ട്.
  ഇരമ്പല്‍ ഭയങ്കര ഒച്ച
  മിസ്റാവ് ലക്ഷ്യം, ഗതി, ലാക്ക് (അഗത്തിയില്‍ മിസ്റാ)
  ഫട്ടണം അടിത്തറ
  നാഫോന്‍റ ഞാന്‍ പോകുന്നു (ആന്ത്രോത്ത് ദ്വീപ്)
  ലമ്മി സൂര്യ പ്രകാശം
  ഫൊയിക്കിണ്ട വിശക്കുന്നു (അഗത്തിയില്‍ ഫേക്കിന്ന) (അനുബന്ധമായ വാക്ക്) ഭക്ഷണം കഴിക്കുന്നതിനും ഈ വാക്ക് ഉപയോഗിക്കുന്നു. ഉദാ:- ഓന്‍ ഫേയിക്കിണ്ട കാത്തോ. (അവന്‍ ഭക്ഷണം കഴിക്കുന്നു കാത്തിരിക്ക്)
  ഫുടീല്ല അറിയില്ല (അഗത്തിയില്‍ ഫിടീല്ല)
  ഫോല്ലാ പോടോ
  ബേണ്ടിയാ? വരുന്നുണ്ടോ?
  കോലിയം ചിലന്തി (അഗത്തി)
  നമ്മണം അത്തര്‍ (അഗത്തി). നന്മ + മണം ലോപിച്ചായിരിക്കും ഈ പദമുണ്ടായത്.
  ആണം ഇറച്ചി കറി (അഗത്തി)
  അള്ളാ എടാ (അഗത്തി)
  അത്ക്കം അതാ നോക്കൂ (അഗത്തി)
  ഉള്‍ അകത്ത്, അകം