ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യത്തെ നാടകം. ഭൂതകാല യവനിക നീക്കി ആചാരങ്ങളും നാട്ടു നടപ്പുകളും പുരോഗമന പാതയില്‍ ഒന്നിക്കാനാവാത്ത രംഗവേദിയാണ് പുതിയ ദുനിയാവ് എന്ന നാടകം.
ലക്ഷദ്വീപിലെ രാക്കഥകള്‍, ലക്ഷദ്വീപിലെ നാടോടി കഥകള്‍ തുടങ്ങിയ പ്രസിദ്ധ കൃതികളുടെ രചയിതാവായ ഡോ. എം. മൂലക്കോയ സാറ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടുമൊരു ജനകീയ കൃതിയുമായി എത്തുന്നു. മലയാളത്തിന്റെ മഹോന്നതമായ നാടൻപ്പാട്ട് പാരമ്പര്യത്തിലേക്ക് ചേർത്തുവെക്കാവുന്ന മഹനീയവും കാലാതീതവുമായ ലക്ഷദ്വീപിലെ നാടൻപാട്ടുകളുടെ അപൂർവ്വശേഖരം .കടലിനോടു ചേർന്നു ജീവിക്കുന്ന ലക്ഷദ്വീപുകളുടെ ജീവിതത്തിനു നേരെ ഉയർത്തിപ്പിടിച്ച കണ്ണാടിയാണ് ഈ നാടൻപാട്ടുകൾ . Lead Books calicut ആണ് പ്രസാധകര്‍.
ലക്ഷദ്വീപിലെ പഴമ എന്ന കിനാവിനെ വര്‍ത്തമാന കാലത്തിന്റെ ചലനാത്മകതയിലേക്ക് ജീവിപ്പിക്കുകയാണ് കിനാവിലൂടെ ലേഖകകന്‍. 10 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം. പ്രസാധകര്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം
'ഹംസുഷാ' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന അഗത്തിയിലെ ഹംസകുട്ടി മാഷിന്‍റെ പത്ത് ചെറുകഥകളാണ് പായോടം. 2008 നവംബറിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കവരത്തി ഗ്യാലക്സി ക്ലബ് പ്രസാധകരായിട്ടുള്ള ഈ പുസ്തകം അദ്ദേഹത്തിന്‍റെ ജീവിത രേഖയില്‍ നിന്നും കീറിയെടുത്ത ഏതാനും ഏടുകളാണ്.
by ഗവര്‍മെന്‍റ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ചെത്ലാത്
ചെത്ലാത് ദ്വീപിനെക്കുറിച്ചുള്ള ചരിത്രപരമായ വിശകലനം, നാടന്‍ കഥകള്‍, ഭാഷാശൈലികള്‍, ജീവിതശൈലികള്‍ തുടങ്ങീ വിവിധ കോണുകളെ സ്പര്‍ശിക്കുന്ന ഈ പുസ്തകം ദ്വീപിലെ ചില അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയിലൂടെയാണ് ഉടലെടുക്കുന്നത്.
ദ്വീപിന്റെ പയഴകാല ചരിത്ര ജീവിതത്തെ മനോഹരമായി ആവിഷ്ക്കരിക്കുകയാണ് കോലോടത്തില്‍. ദ്വീപു ഭാഷയിലുള്ള ഈ നോവല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ മലയാളനോവലാണ്. ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാരം2013, ലക്ഷദ്വീപ് കലാ അക്കാദമി പുരസ്ക്കാരം 2012, LSA എന്‍റോള്‍മെന്റ് അവാര്‍ഡ്2013 ലഭിച്ചു. നൂറില്‍ പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദര്‍ഭങ്ങളിലൂടേയും ഈ നോവല്‍ വായനക്കാരുടെ മനസ്സിലേക്ക് പടരുന്നു. കാലം സുവ്യക്തമാക്കുന്നില്ലെങ്കിലും ഒരു ചരിത്രാഖ്യായിക രൂപത്തില്‍ ദ്വീപിലെ പലവിധ പ്രതിസന്ധി ചരിത്രത്തിലൂടെയും നോവല്‍ കടന്ന് പോകുന്നു. പ്രണയവും പകയും ഹീറോയിസവും ആത്മീയതയും മാജിക്കല്‍ റിയലിസത്തിലേക്ക് തെന്നിപ്പോകും എന്ന് തോന്നിയ ചരിത്ര സംഭവങ്ങളും ഈ നോവലില്‍ നിരവധി.