റിട്ടയർഡ് അറബി അദ്ധ്യാപകൻ പി കോയ മാസ്റ്റർ അന്തരിച്ചു
അഗത്തി : അഗത്തി ദ്വീപിലെ റിട്ടയർഡ് അറബി അധ്യാപകനായ പി കോയ (മൗലവി ) മാസ്റ്റർ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് മുമ്പായി കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ അഭ്യുദയകാക്ഷിയായിരുന്ന പി കോയ മാസ്റ്റർ കവിതകളും മറ്റും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ വാമൊഴി ഭാഷക്ക് അറബിയുമായുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സോടെ ബി എ , എം എ പാസ്സായിട്ടുണ്ട്. ലക്ഷദ്വീപ് ഗവൺമെൻ്റിൻ്റെ ആദരവ് നേടിയിട്ടുണ്ട്. റിട്ടയർമെന്റിനു ശേഷവും വകുപ്പിൽ നിന്നുള്ള അഭ്യർത്ഥന പ്രകാരം വീണ്ടും കുറച്ചു കാലം അധ്യാപന രംഗത്ത് തുടർന്നിരുന്നു. മികച്ച മത പ്രഭാഷകൻ കൂടിയായിരുന്ന പി കോയ മാസ്റ്റർ ദ്വീപിലെ ജമാത്തെ ഇസ്ലാമി നേതാവുമായിരുന്നു.