DweepDiary.com | ABOUT US | Saturday, 14 September 2024

ദിയുയിൽ ചരിത്രം കുറിച്ച് ലക്ഷദ്വീപ്; ബീച്ച് ഫുട്ബോൾ കിരീടം ലക്ഷദ്വീപിന്

In sports BY Web desk On 11 January 2024
ദിയു: ദിയു ബീച്ചിൽ നടന്ന ആവേശകരമായ ബീച്ച് ഗെയിംസ് 2024 ബീച്ച് സോക്കർ ടൂർണമെന്റിൽ ലക്ഷദ്വീപ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. വാശിയേറിയ മത്സരത്തിൽ ശക്തമായ പോരാട്ടം നടത്തിയ മഹാരാഷ്ട്രയെ തകർത്തത് 4 നെതിരെ 5 ഗോളുകൾക്കാണ്. സെമിയിൽ 8-4ന് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ലക്ഷദ്വീപ് ഫൈനലിൽ പ്രവേശിച്ചത്. മനോഹരമായ തീരദേശ പശ്ചാത്തലം ഇരു ടീമുകളുടെയും വാശിയേറിയ കളികൾക്കും കഠിനമായ നിശ്ചയദാർഢ്യത്തിനും സാക്ഷ്യം വഹിച്ചു. ഫൈനൽ കാണികൾക്ക് അവിസ്മരണീയമായ കാഴ്ചയായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY