27-ാം ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ ലോഗോ, വെബ്സൈറ്റ് പ്രദര്‍ശിപ്പിച്ചു

അമിനി- ഈ മാസം 21 മുതല്‍ 30 വരെ നടക്കുന്ന 27-ാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ ലോഗോ, വെബ്സൈറ്റ് ഉത്ഘാടനം എസ്.ഡി.ഓ ശ്രീ.നിസാമുദ്ധീന്കോയ നിര്‍വ്വഹിച്ചു. വിവിധ ദ്വീപുകളില്‍ നിന്നായി ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് കായിക മാമാങ്കത്തില്‍ പങ്കെടുക്കാനായി എത്തുക. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 31 അത്ത് ലറ്റിക്സ് ഇനങ്ങളും, 14 ഗെയിംസ് ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുക. കായിക മാമാങ്കത്തിന്റെ ഉത്ഘാടനം അഡ്മനിസ്ട്രേറ്റര്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ 13 വര്‍ഷങ്ങളിലായി കായിക ആധിപത്യം തുടരുന്ന ആന്ത്രോത്ത് ടീമാണ് മികച്ച് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനക്കാരായ ആതിഥേയരായ അമിനി ആന്ത്രോത്തിന്റെ ജൈത്രയാത്രയ്ക്ക് തടയിടുമോ എന്നാണ് കായിക പ്രേമികള്‍ നോക്കിക്കാണുന്നത്. മസ്തരഫലങ്ങള് തത്സമയമായി www.lsg2017amini.weebly.com എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- പത്താമത് അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മണി ടൂർണമെന്റിന് നാളെ തുടക്കം
- സ്വിമ്മിങ്ങ് പൂള് കടല്‍ മാത്രം പക്ഷെ ദേശീയ മല്‍സരത്തില്‍ ആദ്യമായി പങ്കെടുത്ത ലക്ഷദ്വീപിന് 5 മെഡല്‍
- ലക്ഷദ്വീപ് ടീമിന്റെ അമരക്കാരനായി വീണ്ടും ദീപക് കോച്ച്
- 27-ാം ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ ലോഗോ, വെബ്സൈറ്റ് പ്രദര്‍ശിപ്പിച്ചു
- 'ലാ-മാസാ' പ്രീമിയര്‍ ഫൂഡ്സാല്-2017- തിളക്കമാര്‍ന്ന വിജയവുമായി സീനിയര്‍സെക്കണ്ടറി സ്കൂല് ടീം
