DweepDiary.com | Saturday, 18 November 2017

'ലാ-മാസാ' പ്രീമിയര്‍ ഫൂഡ്സാല്‍-2017- തിളക്കമാര്‍ന്ന വിജയവുമായി സീനിയര്‍സെക്കണ്ടറി സ്കൂല്‍ ടീം

In sports / 12 September 2017
ചെത്ത്ലാത്ത്- ദ്വീപിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായി നടത്തപ്പെട്ട 5 പേരുടെ കാല്‍പന്ത് കളിയില്‍ ഗവ.സീനിയര്‍സെക്കണ്ടറി സ്കൂള്‍ ടീമിന് വിജയം. വമ്പന്‍മാരായ 14 ടീമുകളെ മറികടന്നാണ് സ്കൂള്‍ ടീം വിജയം കരസ്ഥമാക്കിയത്. സ്കൂള്‍ സ്റ്റേഡിയത്തില്‍ രാത്രിയില്‍ ഫ്ലെഡ് ലൈറ്റിന്റെ സഹായത്തോടെ സംഘടിപ്പിച്ച കളി കായികപ്രേമികളെ ഹരം കൊള്ളിച്ചു. ലീഗും നോക്കൗട്ടുമായി നടന്ന മത്സരം സംഘടിപ്പിച്ചത് മാഞ്ചസ്റ്റര്‍ ആര്‍ട്&സ്പോര്‍സ് ക്ലബ്ബാണ്. ഫൈനലില്‍ സ്കൂള്‍ ടീമും ബാഴ്സയുമായിരുന്നു ഏറ്റ് മുട്ടിയത്. ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചതിന് ശേഷം നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് സ്കൂള്‍ടീം വിജയിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY