DweepDiary.com | ABOUT US | Saturday, 20 April 2024

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

In job and education BY P Faseena On 14 July 2022
കവരത്തി: 2022-23 വർഷത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് വൺ, ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റിന് 2022 ജൂലൈ 14 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം. പോസ്റ്റ് മെട്രിക് (എസ്.എസ്.എൽ.സി) ലെവൽ, പോസ്റ്റ് പ്ലസ് ടു ലെവൽ, ബിരുദാനന്തര ബിരുദം), ഡിഗ്രി ലെവൽ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി 2022 ജൂലൈ 30 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻ.ഐ.സി ഇ-കൗൺസലിംഗ് വെബ്‌സൈറ്റ് വഴി (https:// ecounselling utl.gov.in)ഓൺലൈനായി അപേക്ഷിക്കാം. നിയമങ്ങൾ അനുസരിച്ച് വിവിധ കോഴ്സുകൾക്കുള്ള യോഗ്യത ഉറപ്പാക്കാൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
പുതിയ അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ ഇ-കൗൺസലിംഗ് പ്രക്രിയയുടെ രജിസ്ട്രേഷൻ ഓഫീസർമാർ ദ്വീപുകളിലെ സീനിയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരും, കൊച്ചി ലക്ഷദ്വീപ് ഓഫീസിലെ വിദ്യാഭ്യാസ ഓഫീസർമാരുമാണ്. പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ്, എസ്. എൽ. സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തി അതത് വിഭാഗത്തിലുള്ള കൗൺസിലിംഗിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുകയും അപേക്ഷയുടെ പകർപ്പെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയും ചെയ്യണം.
രജിസ്ട്രേഷൻ ഓഫീസർ ലഭിച്ച അപേക്ഷകൾ ഏകീകരിക്കുകയും ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഓൺലൈൻ അപേക്ഷകൾ പരിശോധിക്കുകയും ചെയ്യും. പൂരിപ്പിച്ച അപേക്ഷകളുടെ ഹാർഡ് കോപ്പി സ്വീകരിക്കാൻ സീനിയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർ, കൊച്ചി വിദ്യാഭ്യാസ ഓഫീസർ എന്നിവരല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനും അധികാരമില്ല.
ലക്ഷദ്വീപുകാരല്ലാത്ത എല്ലാ ജീവനക്കാരും അവരുടെ സേവന സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും പുറമെ ഐലൻഡ് സ്കൂളുകളിലെ/കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനത്തെക്കുറിച്ചുള്ള വിശദമായ സർട്ടിഫിക്കറ്റും അറ്റാച്ചുചെയ്യണം. മെയിൻലാൻഡ്/ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് സീറ്റ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങളും ഉത്തരവിൽ പറയുന്നു.
വിദ്യാർഥി നിശ്ചിതസമയത്തിനുള്ളിൽ https://ecounselling utl.gov.in വെബ്സൈറ്റിൽ യോഗ്യതയുള്ള വിഭാഗത്തിൽ അവരുടെ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം. എൻഐസി പോർട്ടൽ സൃഷ്ടിച്ച പ്രൊവിഷണൽ ചെക്ക്‌ലിസ്റ്റ്/റാങ്ക് ലിസ്റ്റ് വിദ്യാർഥി പരിശോധിക്കേണ്ടതാണ്. പൊരുത്തക്കേട് എന്തെങ്കിലും ഉണ്ടെങ്കിൽ സൂക്ഷ്മപരിശോധനയ്ക്കും ആവശ്യമെങ്കിൽ തിരുത്തലുകൾക്കുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസറുടെ അറിവിലേക്ക് കൊണ്ടുവരും.
വിദ്യാർഥി എൻ. ഐ. സി പ്രസിദ്ധീകരിക്കുന്ന അതത് വിഭാഗത്തിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പരിശോധിക്കേണ്ടതാണ്. ഇ-കൗൺസലിംഗ് വെബ്‌സൈറ്റിലും (https://ecounselling utl.gov.in) ലക്ഷദ്വീപ് ഔദ്യോഗിക വെബ്‌സൈറ്റിലും (www.lakshadweep.gov.in) പ്രസിദ്ധീകരിച്ച അപ്‌ഡേറ്റുകൾ ഉദ്യോഗാർത്ഥി പിന്തുടരേണ്ടതാണ്. കൂടാതെ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലെ എസ്.എം.എസും ഉദ്യോഗാർത്ഥി പരിശോധിക്കണം. കോഴ്‌സ് സമയത്ത് സെന്റർ മാറ്റാനുള്ള ഓപ്ഷൻ ഉദ്യോഗാർത്ഥിക്ക് നൽകും. ഓരോ വിഭാഗത്തിലെയും കോഴ്‌സുകളുടെ ലിസ്റ്റ് ഇ-കൗൺസലിംഗ് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും. സർവ്വകലാശാലയിലെ സീറ്റുകളുടെ ലഭ്യതയെക്കുറിച്ചും കോളേജ് അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, തുടങ്ങിയവയെപ്പറ്റിയും വിദ്യാർഥി മുൻകൂട്ടി അറിഞ്ഞിരിക്കണം.
ഉദ്യോഗാർത്ഥികളുടെ ബോധവൽക്കരണത്തിനായി കൗൺസിലിംഗ് സെന്ററുകളിൽ അതത് വിഭാഗത്തിൽ മോക്ക് ഓൺലൈൻ കൗൺസിലിംഗ് നടത്താവുന്നതാണ്. ഉദ്യോഗാർത്ഥി ദ്വീപുകളിലെ/കൊച്ചിയിലെ ഓൺലൈൻ കൗൺസലിംഗ് സെന്ററുകളിൽ അതത് വിഭാഗത്തിലെ മെറിറ്റ് പൊസിഷൻ അനുസരിച്ച് എത്തിച്ചേരണം. കൗൺസിലിംഗിനായി അപേക്ഷകൻ അതത് കേന്ദ്രങ്ങളിൽ വളരെ നേരത്തെ എത്തേണ്ടതാണ്. കാൻഡിഡേറ്റ് തിരഞ്ഞെടുത്ത പ്രത്യേക കോഴ്‌സിനായി ഉദ്യോഗാർത്ഥികളെ സംബന്ധിച്ച ഓൺലൈൻ ജനറേറ്റഡ് സ്‌പോൺസറിംഗ് കത്ത്, ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഓഫീസറിൽ നിന്ന് സ്വീകരിക്കണം. വിജ്ഞാപനം ചെയ്ത സമയത്തിനുള്ളിൽ പ്രവേശനം നേടുക എന്നത് ഉദ്യോഗാർത്ഥിയുടെ മാത്രം ഉത്തരവാദിത്തമായിരിക്കും.
ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും കൗൺസിലിംഗ് ഉണ്ടായിരിക്കില്ല. അമിനി, അഗത്തി ആൻഡ്രോത്ത്, ചെത്ലത്ത്, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ, മിനിക്കോയ്, കൊച്ചിയിലെ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലെ സീനിയർ സെക്കൻഡറി സ്കൂളുകളിൽ മാത്രമായി കൗൺസിലിംഗ് സെന്ററുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് highereduutla@gmail.com ഇമെയിലിലൊ കൂടാതെ 04896262195, 8547615574 എന്ന നമ്പറിലോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടുക. 2022-ലെ ഉന്നത വിദ്യാഭ്യാസ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഓൺലൈൻ കൗൺസിലിംഗ് ഷെഡ്യൂളുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ/വാർത്തകൾക്കായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ കൗൺസിലിംഗ് സൈറ്റും (https://ecounselling utl.gov.in) www.lakshadweep.gov.in സന്ദർശിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY