DweepDiary.com | ABOUT US | Friday, 19 July 2024

ലക്ഷദ്വീപ് ടൂറിസം സ്‌പോർട്‌സിൽ അവസരം

In job and education BY Web desk On 16 June 2024
കവരത്തി: ലക്ഷദ്വീപ് ടൂറിസം സ്‌പോർട്ട്സിന് താഴെ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. അഭിമുഖം (Walk-in interview) വഴിയാണ് തെരഞ്ഞെടുപ്പ്.
യോഗ്യതാ മാനദണ്ഡമനുസരിച്ച് അനുഭവപരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 1 (ഒരു) വർഷത്തേക്ക് ഇനിപ്പറയുന്ന കരാർ നിയമനങ്ങൾക്കായി വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്താൻ ഉദ്ദേശിക്കുന്നു.
അസിസ്റ്റൻ്റ് മാനേജർ റിസോർട്ട് പ്രവർത്തനം 4 പോസ്റ്റുകൾ, 40,000 രൂപ ശമ്പളം; ഷെഫ് 2 പോസ്റ്റുകൾ, 35000 രൂപ ശമ്പളം; ഐടി എക്സിക്യൂട്ടീവ്, 1 പോസ്റ്റ്, 25000; ഇലക്ട്രീഷ്യൻ ടെക്നീഷ്യൻ കം എ.സി 1 പോസ്റ്റ്, 20,000 രൂപ. തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അഭിമുഖം നടക്കുക.
ഉദ്യോഗാർത്ഥികൾ 05/07/2024 ന് മുൻപ് "sportsagmho@gmail.com" ഇ- മൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY