DweepDiary.com | ABOUT US | Friday, 19 July 2024

പ്ലസ് വൺ പ്രവേശനം; പുതിയ പരിഷ്കാരങ്ങളുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

In job and education BY Web desk On 22 June 2024
കവരത്തി: ലക്ഷദ്വീപ് ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ഒരു ഗ്രൂപ്പ് തുടരണം എങ്കിൽ അനുവദിച്ച സീറ്റിൻ്റെ 30 ശതമാനം എങ്കിലും കുട്ടികൾ വേണം എന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് പ്രകാരം ലക്ഷദ്വീപ് ഹയർസെക്കൻഡറി സ്കൂളുകളിൽ സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകളിലേക്ക് ആകെ അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ 30% പേരെങ്കിലും അപേക്ഷിച്ചാൽ മാത്രമേ ആ ബാച്ച് തുടരേണ്ടതുള്ളൂ എന്നാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ലക്ഷദ്വീപിലെ എല്ലാ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർക്കും നൽകി.
വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിനും ഫലപ്രദമായ റിസോഴ്‌സ് മാനേജ്‌മെൻ്റ് ഉറപ്പാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ എന്നാണ് വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഈ നിർദ്ദേശങ്ങൾ 2023-24 അധ്യയന വർഷത്തിലെ ബോർഡ് പരീക്ഷാ ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി നടന്ന മീറ്റിംഗിൻ്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സയൻസ് സ്ട്രീമിലേക്കുള്ള അപേക്ഷകരുടെ എണ്ണം അനുവദിച്ച സീറ്റുകളെക്കാൾ കൂടുതലാണെങ്കിൽ, 10% വരെ അധിക സീറ്റുകൾ അനുവദിക്കാനും നിർദ്ദേശമുണ്ട്.
വിദ്യാർത്ഥികളുടെ കുറവ് കാരണം ഏതെങ്കിലും ദ്വീപിൽ ഒരു ബാച്ച് മാത്രമേ തുടങ്ങാൻ കഴിയൂ എന്ന സാഹചര്യമാണെങ്കിൽ സയൻസ് സ്ട്രീമിന് മുൻഗണന നൽകണം എന്നാണ് നിർദ്ദേശം. ഈ നടപടികൾ ചെറിയ ദ്വീപുകളിലെ കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. 2024-25 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകൾ 2024 ജൂൺ 24-ന് ശേഷം ആരംഭിക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

SHARE YOUR FEEDBACK

RECENT IN THIS CATEGORY