DweepDiary.com | ABOUT US | Friday, 19 July 2024

ലക്ഷദ്വീപ് കപ്പലുകളിൽ തൊഴിൽ അവസരം; അപേക്ഷ ക്ഷണിച്ചു

In job and education BY Web desk On 12 June 2024
കവരത്തി: ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കപ്പലുകളിലും, ബാർജുകളിലും ജോലിച്ചെയ്യാനുള്ള ജീവനക്കാരുടെ സന്നദ്ധത അറിയിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സിഡിസി അപ്ഡേറ്റ് ചെയ്യുന്നതിനായി ഓരോ 6 മാസത്തിലും റൊട്ടേഷണൽ അടിസ്ഥാനത്തിൽ കാർഗോ ബാർജുകളിലും പാസഞ്ചർ ഷിപ്പുകളിലും ജോലി ചെയ്യാനുള്ള സന്നദ്ധത ക്ഷണിക്കാൻ കോംപറ്റൻ്റ് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ, എല്ലാ യൂണിറ്റ് മേധാവികളോടും അത്തരം ജീവനക്കാരുടെ സന്നദ്ധത നിശ്ചിത മാതൃകയിൽ പോർട്ട് ഡയറക്ടറേറ്റിൽ എത്രയും വേഗം സമർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾക്ക് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY