DweepDiary.com | ABOUT US | Saturday, 27 April 2024

പര്യാവരണ്‍ ഭവൻ ഇനി ദ്വീപിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ മോണിറ്ററിങ്ങ് കേന്ദ്രം

In environment BY Admin On 19 February 2021
കവരത്തി (19/02/2021): സമുദ്ര ജൈവ വൈവിധ്യത്തെയും പവിഴപുറ്റുകളെയും ഗവേഷണം നടത്താനും നിരന്തര നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കാനും ലക്ഷദ്വീപി വനം, പരിസ്ഥിതി വകുപ്പ് പുതിയ കെട്ടിടം രാജ്യത്തിന് സമ൪പ്പിച്ചു. കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവേദ്ക൪ കെട്ടിടം ഉൽഘാടനം ചെയ്ത് നാടിന് സമ൪പ്പിച്ചു. സമുദ്ര ജൈവ സംരക്ഷണത്തിനും ദ്വീപുകളുടെ വികസനത്തിനും പ്രധാനമന്ത്രി നയിക്കുന്ന കാബിനറ്റ് എന്നും വളരെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും പ്രകൃതി സൗഹൃദ ജീവിതവും തനത് പാരമ്പര്യ ജീവിതശൈലിയും പിന്തുടരുന്ന ദ്വീപുവാസികൾക്ക് ആശംസകൾ അ൪പ്പിക്കുന്നു എന്നും തന്റെ ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രസ്താവിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്മരണാ൪ത്ഥം കെട്ടിട സമുച്ഛയത്തിന് "അടൽ പര്യാവരണ്‍ ഭവൻ" എന്നാണ് പേരിട്ടിരിക്കുന്നത്. ഏതാണ്ട് 10 കോടി രുപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് വ൪ഷം കൊണ്ടാണ് പണി പൂ൪ത്തിയാക്കിയിരിക്കുന്നത്.

കേന്ദ്ര സ൪ക്കാ൪ അനുവദിച്ച പുതിയ സേനാവിഭാഗമായ ലക്ഷദ്വീപ് ഫോറസ്റ്റ് ഓഫീസ൪മാരെയും മറൈൻ വാച്ച൪മാരുടെയും വിന്യാസം പൂ൪ത്തിയാക്കിയതോടെ അന്താരാഷ്ട്ര കടൽ വെള്ളരി കള്ളക്കടത്ത്, അനധികൃത മണൽ കടത്ത്, വീട് നി൪മ്മാണത്തിന് പവിഴപ്പുറ്റ് നശിപ്പിക്കൽ എന്നിവക്ക് ഇതോടെ അറുതിയായിട്ടുണ്ട്. സേനക്ക് ഇനിയും സ്വന്തമായി ബോട്ട് സംവിധാനങ്ങൾ ഇല്ലെങ്കിലും പ്രൈവറ്റ് ബോട്ടുകൾ വാടക്ക് എടുത്ത് പ്രവ൪ത്തനം ശക്തമാക്കിയിട്ടുണ്ട്. ആളില്ലാത്ത എല്ലാദ്വീപുകളിലും നിരീക്ഷണ സംവിധാനങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY