DweepDiary.com | ABOUT US | Friday, 26 April 2024

കൂമന്‍ ലക്ഷദ്വീപിലേക്ക്, ദൗത്യം ഇലിയം വേട്ട - തൊ​ണ്ട് വീഴല്‍ ഇല്ലാതാകുമെന്ന് കര്‍ഷകര്‍ക്ക് പ്രതീക്ഷ.

In environment BY Admin On 20 May 2018
മണ്ണുത്തി (20/05/2018): മാര്‍ക്കറ്റില്‍ കേരളത്തിലെ തേങ്ങകളേക്കാള്‍ ഡിമാന്‍ഡ് ലക്ഷദ്വീപിലെ തേങ്ങകള്‍ക്കാണ്. കാരണം, കീടനാശിനി ഉപയോഗിക്കാത്ത കൃഷിരീതീയും ഉപ്പ് വെള്ളത്തില്‍ കിടന്നാലും വളരാന്‍ ശേ‍ഷിയുള്ളതുമായ പ്രത്യേക ഇനവുമായതിനാല്‍. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന എലി ശല്യം കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിക്കുന്ന തേങ്ങയും കൊപ്രയും മറ്റ് ഉല്‍പ്പന്നങ്ങളും എലികള്‍ വന്‍തോതില്‍ ആക്രമിച്ച് തിന്നുതീര്‍ക്കുന്നതായും കർഷകർ പറയുന്നു. ദ്വീപില്‍ കീടനാശിനികള്‍ക്ക് നിരോധനമുള്ളതിനാൽ എലിവിഷം പോലുള്ള ആയുധങ്ങളും നിഷ്‌ഫലം. ദ്വീപിലെ 2600 ഹെക്ടര്‍ വരുന്ന തെങ്ങിന്‍ തോപ്പുകളിൽ നിന്ന് പ്രതിവര്‍ഷം 553 ലക്ഷം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നതയാണ് കണക്ക്. സംസ്ഥാന വിപണിയിൽ ഏതാണ്ട് പ്രതിവർഷം 3500 ടണ്ണില്‍ കൂടുതല്‍ കൊപ്ര സംഭാവന ചെയ്യുന്നത് ലക്ഷദ്വീപിലെ ഈ തെങ്ങിൻ തോപ്പുകളാണ്.

ലക്ഷദ്വീപില്‍ വവ്വാലുകളോ, മൂങ്ങയോ പാമ്പോ ഇല്ലാത്തതിനാല്‍ എലികള്‍ സവിധം വാഴുകയാണ്. ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് (എന്‍ഐപിഎച്ച്എം) രാത്രിക്കാഴ്ചയേറിയ മൂങ്ങകളെ എലികളെ തുരത്താൻ നിയോഗിക്കാൻ ലക്ഷദ്വീപ് കൃഷിവകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചു. 2017ല്‍ ലക്ഷദ്വീപ് ഭരണകൂടം ആവശ്യമായത്ര മൂങ്ങകളെ വിട്ടുതരണമെന്ന ആവശ്യവുമായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയെ സമീപിച്ചെങ്കിലും സര്‍വകലാശാലാ പരിസരത്ത് ആവശ്യത്തിന് മൂങ്ങകള്‍ ഇല്ലെന്ന് കാണിച്ച് ആവശ്യം സെപ്തംബറില്‍ തള്ളിക്കളഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മാസം ഭരണകൂടം വീണ്ടും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടെ നഗരപ്രദേശങ്ങളില്‍നിന്നും കൃഷിസ്ഥലങ്ങളില്‍നിന്നും പിടികൂടുന്ന ആറ് മൂങ്ങകളെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും മൂങ്ങകള്‍ കൈവശം ഇല്ലെന്ന് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചതിനാൽ നിലവിൽ കൈവശമുള്ള മൂങ്ങകളെ ഉടന്‍ ലക്ഷദ്വീപിലേക്ക് അയക്കാനും ഇനി പിടികൂടുന്നവയില്‍ നിന്ന് ആവശ്യമായവയെ പിന്നീട് എത്തിക്കാനുമാണ് തീരുമാനം.

ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതിയും കാലാവസ്ഥയും ഏതാണ്ട് സമാനമെങ്കിലും മൂങ്ങകള്‍ ദ്വീപില്‍ ജീവിക്കുമോ എന്ന ആശങ്കയിലാണ് പകൃതി സ്നേഹികള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY