DweepDiary.com | ABOUT US | Saturday, 14 September 2024

ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ലക്ഷദ്വീപിന് വെള്ളി

In sports BY P Faseena On 25 November 2023
കവരത്തി: മംഗലാപുരത്ത് നടക്കുന്ന 19-ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് വെള്ളി. 4x50 മീറ്റർ മെഡ്‌ലി റിലേയിലാണ് ലക്ഷദ്വീപ് വെള്ളി മെഡൽ നേടിയത്.
റിലെ ടീമിൽ കവരത്തി സ്വദേശികളായ മുഹമ്മദ് ഹസൻ ബസേരി, അബൂ സഫീർ എന്നിവരും ആന്ത്രോത്ത് സ്വദേശി മുഹമ്മദ് അബ്ദുറഹ്മാനും അഗത്തി സ്വദേശികളായ മുഹമ്മദ് ഇഹ്സാനും പങ്കെടുത്തു. നവംബർ 26 വരെയാണ് മത്സരം. അവശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോച്ച് കെ മുജീബ് റഹ്മാൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY