സുബ്രതോ മുഖർജി കപ്പ്: അമിനി ചാമ്പ്യൻമാർ

കവരത്തി: കവരത്തിയിൽ നടന്ന 39ാമത്
സുബ്രതോ മുഖർജി കപ്പ് ലക്ഷദ്വീപ് മേഖലാ മത്സരത്തിൽ അമിനി ജേതാക്കളായി. കവരത്തിയുമായിട്ടുള്ള മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അമിനി വിജയിച്ചത്. ഇതോടെ ഡൽഹിയിൽ നടക്കുന്ന നാഷണൽ ലെവൽ സുബ്രതോ മുഖർജി കപ്പിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് അമിനി പങ്കെടുക്കും.