ഇരട്ട സ്വർണതിളക്കത്തിൽ മുബസ്സിന: ഹെപ്റ്റാത്തലണിലും മെഡൽ നേട്ടം

ഉഡുപ്പി: മുബസ്സിന മുഹമ്മദ് വീണ്ടും ഇന്ത്യക്ക് വേണ്ടി ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ട്രാക്കിലിറങ്ങും. കർണ്ണാടകയിലെ ഉഡുപ്പിയിൽ നടന്ന 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പിലും, ഹെപ്റ്റാത്തലണിലും സ്വർണമെഡൽ നേടിക്കൊണ്ടാണ് അഞ്ചാമത് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം നടന്ന ലോങ് ജമ്പ് മത്സരത്തിൽ 5.83 മീറ്റര്‍ ചാടിയാണ് മുബസ്സിന സ്വര്‍ണം നേടിയത്.
ലോങ് ജമ്പിൽ കഴിഞ്ഞ വർഷത്തെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഹെപ്റ്റാത്തലണിൽ കഴിഞ്ഞ ദേശീയ, എഷ്യൻ ചാമ്പ്യൻഷിപ്പിനേക്കാളും മികച്ച പ്രകടനത്തോടെ 4501 എന്ന യോഗ്യതാ മാർക് മറികടന്ന് 4874 പോയൻ്റ് നേടുകയായിരുന്നു. രണ്ട് ഇനങ്ങളിൽ ചെറിയ പോയിന്റ് വ്യത്യാസത്തിലാണ് മുബസ്സിനക്ക് റെക്കോർഡ് നഷ്ടമായത്. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4737 പോയിൻ്റ് നേടി ഖസാക്കിസ്ഥാൻ താരം സ്വർണം നേടിയപ്പോൾ 4730 പോയിൻ്റോടെ ഏഴ് പോയിൻ്റ് വ്യത്യാസത്തിലാണ് മുബസ്സിനക്ക് സ്വർണം നഷ്ടമായത്. ഏഷ്യൻ മത്സരം നടക്കുന്ന ഉസ്ബാക്കിസ്താനിൽ ഇതേ പ്രകടനം കാഴ്ച്ചവെച്ചാൽ ഏഷ്യനിലും സ്വർണം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കൊച്ച് അഹമ്മദ് ജവാദ് പറഞ്ഞു.മാര്‍ച്ച് 10 മുതലാണ് 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. ഏപ്രിൽ 22 നാണ് അഞ്ചാമത് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇരട്ട സ്വർണതിളക്കത്തിൽ മുബസ്സിന: ഹെപ്റ്റാത്തലണിലും മെഡൽ നേട്ടം
- നാഷണല്‍ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഗോള്‍ഡില്‍ തിളങ്ങി മുബസ്സിന മുഹമ്മദ്
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ് സമാപിച്ചു: ആന്ത്രോത്തിന് ഇരട്ടക്കിരീടം
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്: വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യന്മാർ
- നാഷണല്‍ ഇന്റര്‍ സായി അത്ലറ്റിക് മത്സരത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി നിഹാല്‍