DweepDiary.com | ABOUT US | Sunday, 01 October 2023

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അയ്മനും അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്

In sports BY P Faseena On 20 November 2022
കവരത്തി: ലക്ഷദ്വീപിൽ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ്‌ അയ്മനും മുഹമ്മദ് അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്.കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരങ്ങളായ ഈ ഇരട്ട സഹോദരങ്ങൾ കഴിഞ്ഞ ഡൂറന്റ് കപ്പിൽ മിന്നും പ്രകടനമാണ് നടത്തിയത്.അയ്മൻ മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയ ടൂർണമെന്റിൽ അസ്ഹർ രണ്ട് അസിസ്റ്റുകൾ നേടി. ഒരു തവണ അസ്ഹറിന്റെ പാസിൽ അയ്മൻ ഗോൾ നേടിയിരുന്നു.
സ്‌കൂൾ തലത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിയ സഹോദരങ്ങൾ അണ്ടർ 15, 16, 18 തലങ്ങളിൽ കളിച്ച ശേഷം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്ക് എത്തുകയായിരുന്നു. നെക്സ്റ്റ് ജെൻ കപ്പിനായി ലണ്ടനിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിലും 19 കാരായ യുവതാരങ്ങൾ സ്ഥാനം പിടിച്ചിരുന്നു.പോളണ്ട് ആദ്യ ഡിവിഷൻ ക്ലബ് ആയ റാക്വോസെറ്റോചോയുമായാണ് പരിശീലനം. ടീമിനൊപ്പം കരാറിൽ എത്താൻ സാധിച്ചാൽ ഈ ഇരട്ട സഹോദരങ്ങളുടെ കരിയറിലെ വലിയ മുതൽക്കൂട്ടാവും എന്നാണ് പ്രതീക്ഷ.


SHARE YOUR FEEDBACK

RECENT IN THIS CATEGORY