DweepDiary.com | ABOUT US | Saturday, 04 May 2024

അസ്ഹർ ഫൈസി കണ്ണിപ്പുര കിൽത്താൻ ദ്വീപ് ഖാളി

In religious BY Web desk On 23 April 2024
കിൽത്താൻ : കിൽത്താൻ ദ്വീപിൽ പുതിയ ഖാളിമാരെയും ഖത്തീബുമാരെയും തിരഞ്ഞെടുത്തു. കെ പി അഹ്സർ ഫൈസിയാണ് പുതിയയതായി ചുമതലയേറ്റെടുത്ത ഖാളി. ഇന്നലെ രാത്രി ചേർന്ന മതകാര്യ മേഖലയിലെ പൗര പ്രമുഖരുടെ യോഗത്തിലാണ് ഐക്യകണ്ഠേന തിരഞ്ഞെടുപ്പ് നടന്നത്. ശംഊൻ ഫൈസിയുടെ വിയോഗത്തോടെ ഖാളി സ്ഥാനം ഒഴിവ് വന്നതോടെയാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. കെ പി അബ്ദുന്നാസർ ഫൈസി, പി ടി മുഹമ്മദ്‌ ഫൈസി എന്നിവരെ നാഇബ് ഖാളിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഖത്തീബുമാരായി അബ്ദുറഊഫ് ഫൈസി എ, അഷ്റഫ് ഫൈസി പി സി, ജസീർ ഖാൻ ബാഖവി എൻ പി എന്നുവരെയും തിരഞ്ഞെടുത്തു. നാട്ടിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇ.എ.കോയാബാഖവിയുടെ ദുആയോടു കൂടിയാണ് യോഗം ആരംഭിച്ചത്. സമാധാനപരമായാണ് യോഗം അവസാനിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY