എസ് കെ എസ് എസ് എഫ് ക്വിസ്സ് മത്സരം വിജയികളെ പ്രഖ്യാപിച്ചു
കിൽത്താൻ : ഫെബ്രുവരി 19 ന് എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് കിൽത്താൻ യൂണിറ്റ് നടത്തിയ ഓൺ ലൈൻ ക്വിസ്സ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. തഹ്‌ദീർ യാസീൻ , ശഹീർ അഹ്മദ് കെ പി എന്നിവരാണ് വിജയികൾ. മാസാന്ത മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന്റെ വേദിയിൽ വെച്ച് ജഅ്ഫർ സ്വാദിഖ് ഫൈസിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഓൺ ലൈൻ ക്വിസ്സ് മത്സരത്തിൽ 47 ഓളം ആളുകളാണ് പങ്കെടുത്തത്. വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനം നൽകി.