DweepDiary.com | ABOUT US | Friday, 26 April 2024

അറബിക്കടലിനെ പാല്‍ക്കടലാക്കി എസ്‍കെഎസ്എസ്എഫ് മനുഷ്യജാലിക

In religious BY Admin On 03 February 2019
മുഹമ്മദ് ശുഐബ് സിഎച്പി (പ്രത്യേക ലേഖകന്‍)

അമിനി (26/01/2018 ): രാഷ്ട്ര രക്ഷക്കായി സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി രാജ്യത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിലായി എസ്‍കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി ലക്ഷദ്വീപ് ഘടകവും അമിനി ദ്വീപില്‍ വെച്ച് മനു‍ഷ്യജാലിക സംഘടിപ്പിച്ചു. വിവധ ദ്വീപുകളില്‍ നിന്നും വന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നപ്പോള്‍ അറബിക്കടല്‍ പാല്‍ക്കടലായി.

എസ്‍കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദു റൗഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ശൈഖുന എംടി അബ്ദുള്ള മുസ്യാര്‍, ലക്ഷദ്വീപ് മുന്‍ എംപി അഡ്വക്കറ്റ് ഹംദുള്ള സയീദ്, സുപ്രഭാതം എക്സികുട്ടീവ് എഡിറ്റര്‍ എ സജീവന്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അമിനി ദ്വീപ് ഖാളി സയ്യിദ് ഫത്തഹുള്ള മുത്തുകോയ തങ്ങള്‍ , പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മൊയിന്‍കുട്ടി മാസ്റ്റര്‍, എസ്‍കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട്, ആന്ത്രോത്ത് ദ്വീപ് ഖാളി ഹംസകോയ ഫൈസി, ചെത്‍ലാത് ദ്വീപ് ഖാളി അബ്ദു റഷീദ് മദനി, അലവി ദാരിമി കുഴിമണ്ണ, അഷ്റഫ് റഹ്മാനി ചൗക്കി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, സിറാജുദ്ദീന്‍ നിസാമി തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു.


അടുത്ത വര്‍ഷത്തെ മനുഷ്യ ജാലിക വേദിയായ ദ്വീപ് പിന്നീട് സംഘാടകര്‍ അറിയിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY