DweepDiary.com | ABOUT US | Friday, 26 April 2024

അഹ്മദ് നഖ്ശബന്ദി അനുസ്മരണ സമ്മേളനം

In religious BY Admin On 31 December 2017
കില്‍ത്താന്‍- കിളുത്തനിലെതങ്ങള്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന അശ്ശൈഖ് ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്ദി യുടെ 140-ആം ആണ്ട് നേര്‍ച്ചുയോടനുബന്ധിച്ച് കവരോരപ്പള്ളി അംഗണത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അദ്ദേഹത്തിന്റെ് ജീവിതത്തിലെ വിവിധ വശങ്ങളെ കുറിച്ചുള്ള അനേകം വിവരങ്ങളും വിശേഷങ്ങളും ജനങ്ങള്ക്ക് മനസ്സിലാക്കി കൊടുത്തു. വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ ജനാബ് എം.കെ.അബ്ദുല്‍ ഷുക്കൂറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അഹ്മദ് നഖ്ശബന്ദിയുടെ ജീവിത രേഖാ ചിത്രം എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവ ചരിത്ര രചയിതാവ് ജനാബ് കെ.ബാഹിറും,അഹ്മദ് നഖ്ശബന്ദിയുടെ സാമൂഹ്യ പ്രവര്‍ത്തനവും സമകാലിക ചുറ്റ് പാടുകളും എന്ന വിഷയത്തെ കുറിച്ച് ഖാസി ജനാബ് സി.എച്ച്.ശമ്മൂന്‍ ഫൈസി പ്രസംഗിച്ചു. പ്രമുഖ സാഹിത്യകാരന്‍ ഇസ്മത്ത് ഹുസ്സൈന്‍ സ്വാഗതവും, പി.ടി.അബ്ദുല്‍ വഹീദ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു. നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY