DweepDiary.com | ABOUT US | Friday, 26 April 2024

മിനിക്കോയിൽ പോലീസിനെതിരെ ഗുരുതര ആരോപണം - വനിതകളുൾപ്പടെയുള്ളവരെ അർധരാത്രിയിൽ വളം പ്രയോഗിച്ച് ക്വാറണ്ടയിൻ സെന്ററിലേക്ക് മാറ്റി

In quiz BY Admin On 03 June 2021
മിനിക്കോയ്: മിനിക്കോയ് പോലീസിനെതിരെ ഗുരുതര ആരോപണം. ഒരാഴ്ച മുമ്പ് നടത്തിയ RTPCR പരിശോധന ഫലം പുറത്ത് വന്നപ്പോൾ പോസിറ്റീവ് ആയവരെ മാറ്റാനുള്ള പോലീസ് നടപടിയാണ് വിവാദമായത്. പാതിരാത്രി ഒരു മണിക്ക് വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും Covid കേന്ദ്രത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ട് പോയെന്നാണ് ആരോപണം. രാത്രി ഒരുമണിക്കാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വനിതകളുൾപ്പടെയുള്ളവരെ പോലീസും റവന്യു ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘം വീടുകളിൽ എത്തി നിർബന്ധിച്ച് വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ആംബുലൻസോ നഴ്സുമാരോ വനിതാ പോലിസുകാർ പോലുമോ ഇല്ലാതെയാണ് ഈ അതിക്രമങ്ങൾ നടത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ നിഷേധിച്ച് കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ രംഗത്ത് വന്നു. അതിനിടെ മിനിക്കോയിൽ ക്വാറണ്ടയിൻ സംവിധാനമാക്കിയിരിക്കുന്ന നവോദയ സ്കൂളിൽ ക്വാറണ്ടയിനിൽ കഴിയുന്ന പുരുഷൻമാർക്ക് ഇന്ന് രാവിലെ 10.30 വരെ ഭക്ഷണം ലഭ്യമായിട്ടില്ലെന്നും പരാതി ഉയർന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY