DweepDiary.com | ABOUT US | Friday, 19 July 2024

ദ്വീപ് ഡയറി മീലാദ്-ജീലാനി ദിന ഓണ്‍ലൈന്‍ ക്വിസ്സ് (ഉത്തരങ്ങള്‍)

In quiz BY Admin On 10 February 2016
1.ഖുര്‍-ആന്‍ കെട്ടുകഥയാണെന്നും മുഹമ്മദ് നബി(സ) ഭ്രാന്തനാണെന്നും പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ ഖുര്‍-ആന്‍ 10 ഓളം ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ആരായിരുന്നു അദ്ദേഹം?
ഉത്തരം: (c)വലീദ്ബ്നു മുഗീറ
2.സ്വഹീബുന്നഅലൈന്‍(നബി(സ)യുടെ പാദുക സൂക്ഷിപ്പുകാരന്‍) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്വഹാബി ആര്?
ഉത്തരം: a) അബ്ദുള്ളാഹിബ്നു മസ്ഊദ്
3.ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ജിബ്രീല്‍(അ) എത്തിയ വാഹനത്തിന്റെ പേരെന്ത്?
ഉത്തരം: b) ഹൈസൂം
4.നബി(സ)ഒരു ഭാര്യക്കായിരുന്നു മയ്യിത്ത് നിസ്ക്കരിച്ചത്. അത് ആര്‍ക്ക് വേണ്ടിയായിരുന്നു?
ഉത്തരം: d) സൈനബ
5.നബി(സ) ഒരു സ്വഹാബിയുടെ പറിഞ്ഞ് തൂങ്ങിയ ഒരു കണ്ണ് യഥാസ്ഥാനത്ത് എടുത്ത് വെച്ചു. പിന്നീട് അത് ഏറ്റവും മികച്ച കണ്ണായി തീര്‍ന്നു. ആ സ്വഹാബി ആരായിരുന്നു?
ഉത്തരം: a) ഖതാദതുബ്നു നുഅമാന്‍
6.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ച ഒരു വ്യക്തിയുടെ ഖബറിടം മസ്ജിദുല്‍ അഖ്സയ്ക്ക് സമീപമാണ്. ആരാണദ്ദേഹം?
ഉത്തരം: c) മൗലാനാ മുഹമ്മദലി
7.ലോകപ്രശസ്ത സ്വലാത്ത് ഗ്രന്ഥമായ ദലാഇലുല്‍ ഖൈറാത്തിന്റെ രചയിതാവ് ആര്?
ഉത്തരം: b) സുലൈമാനുല്‍ ജസൂലി
8.നബി(സ)യെ അവസാനമായി സ്പര്‍ശിച്ച വ്യക്തി ആര്?
ഉത്തരം: d) ഖുഥം
9.ഭൂമിയില്‍ ആദ്യമായി അറബി ഭാഷയില്‍ സംസാരിച്ച പ്രവാചകന്‍ ആര്?
ഉത്തരം: a) ഹൂദ് നബി
10.ജിബ്രീല്‍(അ) കൂടുതലും നബി(സ)യുടെ അടുക്കല്‍ വരുന്നത് ഒരു സ്വഹാബിയുടെ രൂപത്തിലായിരുന്നു. ആ സ്വഹാബിയുടെ പേരെന്ത്?
ഉത്തരം: c) അബൂതഹിയ്യത്തുല്‍ ഖല്‍ബി
11.ചേലാ കര്‍മ്മം നടപ്പില്‍ വന്നത് ഏത് പ്രവാചകന്റെ കാലം മുതല്‍ക്കാണ്?
ഉത്തരം: d) ഇബ്രാഹിം നബി
12.നബി(സ) നേരിയ മയക്കത്തിലായിരിക്കുമ്പോള്‍ അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍-ആനിലെ സൂറത്ത് ഏത്?‌‌
ഉത്തരം: a) കൗസര്‍
13.നബി(സ)യുടെ ഉമിനീര് ശരീരത്തില്‍ പുരട്ടിയതിനാല്‍ ഏറ്റവും സുഗന്ധമുള്ളവനായി മാറിയ സ്വഹാബി ആര്?
ഉത്തരം: a) ഉത്ബതിബ്നു ഫര്‍ഖദ്
14.നബി(സ)യില്‍ നിന്ന് തന്റെ കഫന്‍ പുടവയ്ക്ക് തങ്ങളുടെ പുതപ്പ് ചോദിച്ച് വാങ്ങിയ സ്വഹാബി ആര്?
ഉത്തരം: b) അബ്ദുറഹ്മാനിബ്നു ഔഫ്
15.അബൂബക്കര്‍(റ), ജഅഫര്‍(റ), അലി(റ) എന്നിവരുടെ ഭാര്യാ പദമലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വനിത ആര്?‌‌
ഉത്തരം: a) ഉമ്മു സുലൈം
16.അലി(റ) ന്റെ പേര് കേള്‍ക്കുമ്പോള്‍ 'കറമള്ളാഹു വജ്ഹഹു' എന്ന് പറയാന്‍ കാരണമെന്ത്?
ഉത്തരം: c) ഒരിക്കല്‍ പോലും ബിംബാരാധന നടത്താത്തതിനാല്‍
17.നാലാം ആകാശത്തേക്ക് ഉയര്‍ത്തുകയും അവിടെ വെച്ച് തന്നെ വഫാത്താവുകയും ചെയ്ത പ്രവാചകന്‍ ആര്?
ഉത്തരം: a) ഇദ് രീസ് നബി
18.“അള്ളാഹുവേ ഈ കുട്ടിക്ക് നീ ഖുര്‍-ആന്‍ പഠിപ്പിക്കേണമേ" എന്ന് നബി(സ) ഏത് കുട്ടിക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്?
ഉത്തരം: d) ഇബ്നു അബ്ബാസ്
19.“മുസ്ലീംങ്ങളുടെ പക്കല്‍ ഈ ഗ്രന്ഥമുള്ളിടത്തോളം കാലം അവരെ കീഴ്പ്പടുത്താന്‍ ഒരു ശ്ക്തിക്കും സാധ്യമല്ല"- എന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞതാര്?
ഉത്തരം: b) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
20.'അബൂതുറാബ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്വഹാബി ആര്?
ഉത്തരം: a) അലി
21.നബി(സ) പെരുന്നാള്‍ ദിവസത്തില്‍ ധരിക്കാറുണ്ടായിരുന്ന തലപ്പാവിന്റെ നിറമെന്തായിരുന്നു?
ഉത്തരം: b) കറുപ്പ്
22.ഏത് പ്രവാചകന്‍ വിളിച്ചപ്പോളാണ് തുണ്ടം തുണ്ടമായ പക്ഷികള്‍ പറന്ന് വന്നത്?‌
ഉത്തരം: c) ഇബ്രാഹിം നബി 23.ആദം നബി(അ) ന് ശേഷം വന്ന നബി ആര്?
ഉത്തരം: a) ശീസ് നബി
24.ഒരു രക്തസാക്ഷിയായ സ്വഹാബിയെ മലക്കുകള്‍ കുളിപ്പിച്ചു. ആരായിരുന്നു അദ്ദേഹം?
ഉത്തരം: a) ഹംളലത്തിബ്നു അബീ ആമിര്‍
25.സുന്നത്ത് നിസ്ക്കാരത്തില്‍ ഏറ്റവും പോരിശയുള്ള നിസ്ക്കാരം ഏത്?
ഉത്തരം: b) ബലിപെരുന്നാള്‍ നിസ്ക്കാരം 26.നബി(സ)യുമായി നിക്കാഹ് നടക്കുമ്പോള്‍ ആയിശാ(റ)ന്റെ പ്രായം എത്രയായിരുന്നു?
ഉത്തരം: d) 6
27.കഅബയുടെ അകത്ത് എത്ര തൂണുകളുണ്ട്?
ഉത്തരം: c) 3 28.ഉഹ്ദ് യുദ്ധത്തില്‍ നബി(സ)യ്ക്ക് നേരെ വന്ന അന്പുകള്‍ തന്റെ ശരീരം കൊണ്ട് തടുത്ത സ്വഹാബി ആര്?
ഉത്തരം: a) അബൂദുജാന
29.നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ എന്ന പേരിലറിയപ്പെടുന്ന സ്വഹാബി ആര്?
ഉത്തരം: b) ഹുദൈഫത്തുബ്നുല്‍ യമാന്‍
30.ജുമഅ ദിവസം ബാങ്ക് വിളിച്ചാല്‍ നിഷിദ്ധമാവുന്നത് എന്ത് പ്രവര്‍ത്തിയാണ്?
ഉത്തരം: b) കച്ചവടം
31.യഅജൂജ് മഅജൂജ് കുടിച്ച് വറ്റിക്കുന്ന തടാകം ഏത്?
ഉത്തരം: a) തിബ് രിയ്യാ തടാകം
32.മഅമൂമ് ഉണര്‍ത്തിയിട്ടും നിശ്ചിത എണ്ണം റകഅത്തുള്ള നിസ്ക്കാരത്തില്‍ ഇമാം അവസാന റകഅത്തില്‍ സലാം വീട്ടാതെ അടുത്ത റകഅത്തിലേക്ക് പ്രവേശിച്ചു. എങ്കില്‍ മഅമൂമിന് ഏറ്റവും ഉത്തമമായതെന്ത്?
ഉത്തരം: d) അത്തഹിയാത്തില്‍ ഇമാമിനെ പ്രതീക്ഷിച്ച് ഇരിക്കുക (ഫത്താവാ 1:214)
33.ജംഉം ഖസ്റുമാക്കി നമസ്ക്കരിക്കണമെങ്കില്‍ യാത്രയുടെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞത് എത്ര കിലോമീറ്ററാണ്?
ഉത്തരം: c) 132 കി.മീ
34.അറക്കല്‍ ഭരണ കാലത്ത് ദ്വീപുകളില്‍ കൊള്ള നടത്തിയ കോട്ടയം കാരനായിരുന്ന കൊള്ളത്തലവന്റെ പേരെന്ത്?
ഉത്തരം: ‌a) കുട്ടിയമ്മദ് 35.ലക്ഷദ്വീപില്‍ ആദ്യമായി ഭരണം നടത്തിയ കേരളത്തിലെ രാജവംശം ഏത്?
ഉത്തരം: b) ചിറക്കല്‍
36.“ ചത്ത ചകം നാറ്റം ഉള്ളില്‍ മറച്ച് , ചേലില്‍ മുഖം പൊന്‍കി പൂശിച്ച് കാട്ടി, കണ്ടവര്‍ ഉള്ളും ചതിയറിയാതെ കുല്ലും ഹബര്‍ ബിട്ട് മുറ്റത്ത് ബീണ്"- ഇത് ഏത് മാലപ്പാട്ടിന്റെ വരികളാണ്? ആരുടേതാണിത്?
ഉത്തരം: b) കോലസിരി മാല (അഹ്മദ് നഹ്ശനബന്ധി)
37.പ്രിസിദ്ധമായ താജുല്‍ അഖ്ബാര്‍ എന്ന പേരിലറിയപ്പെടുന്ന കൃതി രചിച്ച ദ്വീപുകാരന്‍ ആര്?
ഉത്തരം: a) എ.ഐ.മുത്തുകോയ തങ്ങള്‍ ‌
38.തെങ്ങിന്റെ ജന്മദേശം ഏത് രാജ്യമാണ്?
ഉത്തരം: d) മലേഷ്യ
39.കണ്ണിന് കൃഷ്ണമണിയില്ലാത്ത ജീവി ഏത്?
ഉത്തരം: a) പാമ്പ്
40.സ്റ്റാമ്പില്‍ സ്വന്തം രാജ്യത്തിന്റെ പേര്‍ ചേര്‍ക്കാത്ത രാജ്യം ഏത്?
ഉത്തരം: b) ഇംഗ്ലണ്ട്
41.ആദ്യമായി അറബിയിലേക്ക് തര്‍ജ്ജുമ ചെയ്ത മലയാളനോവല്‍ ഏത്?
ഉത്തരം: b) ചെമ്മീന്‍
42.ഹിജറവര്‍ഷം എത്രയിലാണ് ശൈഖ് ജീലാനി (ഖ.സി) ജനിച്ചത് ?‌
ഉത്തരം: d) 470
43.ശൈഖ്ജീലാനി(ഖ.സി) നെ 'ശരീഫ്' എന്ന് വിളിക്കാനാന്‍ കാരണമാകുന്ന പ്രത്യകത എന്ത്?
ഉത്തരം: b) ഉമ്മവഴിയും ഉപ്പ വഴിയും നബിതങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നതിനാല്‍
44.എത്രാമത്തെ വയസ്സിലാണ് ശൈഖ്ജീലാനി(ഖ.സി) വിവാഹിതനായത്?
ഉത്തരം: d) 51
45.ശൈഖ്ജീലാനി(ഖ.സി) തങ്ങല്‍ക്ക് എത്ര കുട്ടികള്‍ ഉണ്ടായിരുന്നു?
ഉത്തരം: a) 49 46.ശൈഖ്ജീലാനി(ഖ.സി) തങ്ങളുടെ മഖ്ബറ എവിടെ സ്ഥിതിചെയ്യുന്നു?
ഉത്തരം: d) ബാഗ്ദാദില്‍
47.ശൈഖ്ജീലാനി(ഖ.സി) തങ്ങള്‍ക്ക് എത്ര ഭാര്യമാരുണ്ടായിരുന്നു?
ഉത്തരം: d) 4
48.ശൈഖ്ജീലാനി(ഖ.സി) തങ്ങള്‍ ആദ്യം സ്വീകരിച്ച മദ്ഹബ് ഏത്?
ഉത്തരം: c) ശാഫീ
49.ശൈഖ്ജീലാനി(ഖ.സി) തങ്ങളെക്കുറിച്ചുള്ള 'ഖുത് വ് ബിയ്യത്ത്' ബൈത്ത് രചിച്ചതാര്?
ഉത്തരം: c) സ്വദഖത്തുള്ളാഹില്‍ ഖാഹിരി
50.ഹിജ്റ ഏത് വര്‍ഷത്തിലാണ് ശൈഖ്ജീലാനി(ഖ.സി) വഫാത്തായത്?
ഉത്തരം: a) 561

SHARE YOUR FEEDBACK

RECENT IN THIS CATEGORY