DweepDiary.com | ABOUT US | Friday, 26 April 2024

നഴ്സിനെ മര്‍ദ്ദിച്ച സംഭവം - ദ്വീപ് ഭരണകൂടം അനങ്ങാപാറ നയം തുടരുന്നു, സമരനടപടികളുമായി സംഘടനകള്‍

In main news BY Admin On 04 May 2019
കൊച്ചി: രാജ്യം നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേള്‍ അവാർഡ് നല്‍കി ആദരിച്ച കവരത്തി ഐജിഎച്ചിലെ നഴ്സിങ്ങ് ഓഫീസര്‍ അഹമ്മദ് കഫീലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ഒരു നടപടിക്കും മുതിരാത്തതില്‍ പ്രതിഷേധം ചുട് പിടിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ഡോക്ടറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രൈന്ഡ് നഴ്സസ്അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സോന പിഎസ് രംഗത്തെത്തി. തിങ്കളാഴ്ച ലക്ഷദ്വീപിലെ മുഴുവന്‍ നഴസുമാരും കറുത്ത ബാഡ്ജ് അണി‍ഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ലക്ഷദ്വീപ് യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ ടി.എൻ.എ.ഐ ദേശീയ, സംസ്ഥാന ഘടകങ്ങളുടെ പിന്തുണയോടെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.


അനുബന്ധ വാര്‍ത്ത: രാജ്യം ആദരിച്ച നഴ്സിന് ഡോക്ടറുടെ വക അസഭ്യവും മര്‍ദ്ദനവും - സംഭവം കവരത്തി ഇന്ദിരാ ഗാന്ധി ആശുപ്രത്രിയില്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY