DweepDiary.com | ABOUT US | Saturday, 04 May 2024

നാട്ടുകാരുടെ പരാതി; കാത്തൂൻ ജ്വല്ലറിക്ക് പൂട്ട് വീണു

In main news BY Web desk On 23 April 2024
കവരത്തി : കവരത്തിയിലെ കാത്തൂൻ ജ്വല്ലറി നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വിധേയമായി പൂട്ടിച്ചു. സ്വർണ്ണക്കച്ചവടത്തിന്റെ പേരിൽ മുക്ക് പണ്ടം വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കാത്തൂൻ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണ്ണാഭരണത്തിന് നിറ വ്യത്യാസം ശ്രദ്ധയിൽ പെട്ട കവരത്തി സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയത്. സ്വർണ്ണത്തിന്റെ ഹാൾമാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. ഇവിടെ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ബില്ലോ റസിപ്റ്റോ ഒന്നും നൽകാറില്ലെന്നും പരാതിയുടെ ഗൗരവം ഉയർത്തുന്നു. പരാതിക്കാരിയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ ഇതിനകം പ്രചരിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ സാമ്പത്തിക വളർച്ചയിൽ പലരും സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY