DweepDiary.com | ABOUT US | Friday, 29 March 2024

രാജ്യം ആദരിച്ച നഴ്സിന് ഡോക്ടറുടെ വക അസഭ്യവും മര്‍ദ്ദനവും - സംഭവം കവരത്തി ഇന്ദിരാ ഗാന്ധി ആശുപ്രത്രിയില്‍

In main news BY Admin On 27 April 2019
കവരത്തി ദ്വീപ്: 2017ലെ "നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേള്‍ അവാർഡ്" ജേതാവും കവരത്തി ഐജിഎച്ചിലെ നഴ്സിങ്ങ് ഓഫീസറുമായ അഹമ്മദ് കഫീലിന് മര്‍ദ്ദനവും അപമാനവും. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ സൂപ്രന്‍ഡിനും മേധാവിക്കും രേഖാമൂലം പരാതി സമര്‍പ്പിച്ചു. ഈ മാസം 23നായിരുന്നു സംഭവം. ഓപ്പറേഷന്‍ തീയേറ്ററിലെ സ്റ്റെറിലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ആരാഞ്ഞ് കഫീലിനെ മെഡിക്കല്‍ സൂപ്രന്‍ഡ് ഡോ. ബഷീര്‍ ചേമ്പറിലേക്ക് വിളിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുന്ന സമയത്ത് സര്‍ജ്ജന്‍ കൂടിയായ ഡോക്ടര്‍ മുഹമ്മദ് നസീം പെട്ടെന്ന് ഇടപ്പെടുകയും അസഭ്യം പറയുകയും തുടര്‍ന്ന് മുഖത്തടിക്കുകയും ചെയ്തുവെന്ന് കഫീല്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. 2015ലെ ആസ്ത്രേലിയേഷ്യൻ പാലിയേറ്റീവ് ലിങ്ക് ഇൻറർനാഷണലിൻറെ "നഴ്സിംഗ് എക്സലൻസ് അവാർഡ്-2015" ജേതാവു കൂടിയായ കഫീല്‍ ആതുര സേവനത്തില്‍ ജനകീയനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY