ലക്ഷദ്വീപിലെ നാടൻ കലാകാരൻ ബയ്യാക്ക അന്തരിച്ചു
കടമത്ത്: ലക്ഷദ്വീപിലെ നാടൻ കലാകാരൻ കരിച്ചെചെറ്റ സൈതലി എന്ന ബയ്യാക്ക അന്തരിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വീടിനടുത്തുള്ള കയ്യാലയിൽ വിശ്രമിക്കുന്നതിനിടെ വേദന അനുഭവപ്പെട്ട അദ്ദേഹത്തെ വീട്ടിലെത്തിക്കുകയായിരുന്നു. പരിചകളി, കോൽകളി, ഡോലിപ്പാട്ട്, ആട്ടം, ഒപ്പനപ്പാട്ട് , മരിയാതിപ്പാട്ട്, കെട്ട് പാട്ട്, വല മുടഞ്ഞ് കളി എന്നി സർവ്വ മേഘലയിലും തന്റേതായ വ്യക്തിമുദ്ര തെളിച്ച അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹം. കടമത്ത് ദ്വീപ് സ്വദേശിയായ ഇദ്ദേഹം ഫെബ്രുവരിയിൽ ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കടമത്ത് വെച്ച് സംഘടിപ്പിച്ച ദ്വീപ് ശാത്തിരയിൽ ക്ഷണിതാവായി സംസാരിച്ചിരുന്നു.