DweepDiary.com | ABOUT US | Friday, 26 April 2024

അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കേന്ദ്രമന്ത്രി അനുമോദിച്ചു

In regional BY Admin On 04 October 2015
കല്‍പേനി- കഴിഞ്ഞ CBSE പത്താം ക്ലാസ്സില്‍ ഉയര്‍ന്ന വിജയ ശതമാനം കാഴ്ചവെക്കുകയും ഒരു വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും A1 നേടുകയും ചെയ്ത ഡോ.കെ.കെ.മുഹമ്മദ് കോയ ഗവ സീനിയര്‍ സെക്കണ്ടി സ്കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രീ ശ്രീമതി.സ്മിതി ഇറാനി അനുമോദിച്ചു. പത്താം തരത്തില്‍ വിവിധ വി‍ഷയങ്ങള്‍ പഠിപ്പിച്ച അധ്യാപകര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A1 ലഭിച്ച കുമാരി ഗാലിബാ ബീഗത്തിനും മന്ത്രിയുടെ അനുമോദന കത്ത് ലഭിച്ചു. കഴിഞ്ഞ CBSE പത്താം തര പരീക്ഷയില്‍ ദ്വീപില്‍ നിന്ന് 3 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A1 ലഭിക്കുകയുണ്ടായെങ്കിലും ഗാലിബയെ കൂടാതെയുള്ളവര്‍ പഠിച്ചത് കേരളത്തിലായിരുന്നു. മന്ത്രി അയച്ച കത്തുകള്‍ ബന്ധപ്പെട്ടവര്‍ക്ക് സ്കൂളിലെ പൊതു അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ശ്രീ.ചന്ദ്രശേഖര്‍ സമ്മാനിച്ചു.


(വാര്‍ത്ത വൈകിയതില്‍ ഖേദിക്കുന്നു)

SHARE YOUR FEEDBACK

RECENT IN THIS CATEGORY