DweepDiary.com | ABOUT US | Saturday, 14 December 2024

ഫാനിൽ തട്ടി പരിക്കു പറ്റിയ പ്രാവിന് രക്ഷകരായി ജീവനക്കാർ

In regional BY Web desk On 17 February 2024

ചെത്ലാത്ത്: ചെത്ലാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാനിൽ തട്ടി പരിക്കു പറ്റിയ പ്രാവിന് ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്തി ജീവനക്കാർ മാതൃകയായി. ഇന്നലെ ആശുപത്രിയിൽ ഒ പി പരിശോധന നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. പുറത്ത് നിന്ന് വന്ന പ്രാവ് അകത്തുകൂടെ പറന്ന് പോവുന്നതിനിടെ ഫാനിന്റെ ലീഫിൽ ചിറക് തട്ടി പരിക്കു പറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ഐ ആർ ബി ഉദ്യോഗസ്ഥൻ ഷബീബ് പ്രാവിനെ എടുത്ത് ഡ്രസ്സിംഗ് റൂമിൽ എത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫത്ഹുല്ല എം എൻ ഒ പ്രാവിന് മുറിവേറ്റ ഭാഗത്ത് മരുന്നു പുരട്ടി ഡ്രസ്സിംഗ് ചെയ്തു കൊടുത്തതോടെ പ്രാവ് അപകടനില തരണം ചെയ്യുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY