കൽപ്പേനിയിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു; സജീവ സാന്നിധ്യമായി കൂമേൽ ബ്രദേഴ്സ്
കൽപ്പേനി : കൽപ്പേനിയിൽ പരിസ്ഥിതി വനം വകുപ്പ് തണ്ണീർത്തട ദിനം ആചരിച്ചു. തണ്ണീർത്തടവും മനുഷ്യ സമൂഹവും എന്ന പ്രമേയത്തിൽ നടന്ന പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകി കൂമേൽ ബ്രദേഴ്‌സ് ചലഞ്ചേഴ്‌സ് ക്ലബ് പൂർണ്ണ പിന്തുണ നൽകി. ക്ലബ്ബംഗങ്ങൾ പരിപാടിയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ സജീവ സാന്നിധ്യം അറിയിച്ചു. കോമളം ഭാഗത്ത് കെട്ടിക്കിടന്നിരുന്ന കല്ലുകളും മണൽത്തിട്ടകളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. ചാമ്പൽക്കാടുകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി വനം വകുപ്പ് ഉദ്യോഗസ്ഥരും കൂമേൽ ബ്രദേഴ്‌സ് ചലഞ്ചേഴ്‌സ് ക്ലബ് പ്രവർത്തകരും നേതൃത്വം നൽകി.