DweepDiary.com | ABOUT US | Saturday, 27 April 2024

ഷെഡ് പൂര്‍ണ്ണമായും കത്തിനശിച്ചു- 'വിശുദ്ധ ഖുര്‍-ആന്‍' നിന് ഒന്നും സംഭവിച്ചില്ല !!!

In regional BY Admin On 22 April 2015
കില്‍ത്താന്‍(21.415):- കില്‍ത്താന്‍ സ്വദേശി ബലിയപുര നിസാറിന്റെ ഓല ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടു പണിയുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഷെഡിനുള്ളിലായിരുന്നു നിസാറും കുടുംബവും താമസിച്ചിരുന്നത്. ഷെഡില്‍ ഉണ്ടായിരുന്ന ടി.വി, സണ്‍ഡയരക്ട്, ലാപ്ടോപ്, ഇലക്ട്രിക് ഹീറ്റര്‍ മുതലായവ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. തീപ്പിടുത്തം കണ്ട കുറേ കുട്ടികള്‍ ഒടിയെത്തി തീ അണയ്ക്കുമ്പോഴെക്കും ഷഡ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ രക്ഷാപ്രവര്‍ത്തനം കൊണ്ട് തൊട്ടടുത്ത ഷെഡില്‍ തീപിടിക്കുന്നത് തടയാന്‍ സാധിച്ചു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വീട്ടുടമ പറയുന്നത്. "ഏറ്റവും അത്ഭുതം തോന്നിയത് മേശയുടെ മുകളില്‍ വെച്ചിരുന്ന 'ഖുര്‍-ആന്' ഒന്നും സംഭവിച്ചില്ലായിരുന്നു" നിസാര്‍ കൂട്ടിച്ചേര്‍ത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY