DweepDiary.com | ABOUT US | Saturday, 27 April 2024

ഉപഭോക്ത സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

In regional BY Admin On 28 March 2015
ചെത്ത്ലാത്ത്(28.3.15):- എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ഗവ സീനിയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഉപഭോക്ത സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിക്ക് പ്രന്‍സിപ്പാള്‍ ശ്രീ.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഉപഭോക്ത സംരക്ഷണ നിയമത്തെ സംബന്ധിച്ച് എസ്.ഡി.ഓ ശ്രീ.കുഞ്ഞിക്കോയ സംസാരിച്ചു. ആധുനിക യുഗത്തില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണെന്നും അതിനെതിരെ നടത്തേണ്ട നിയ നടപടികളെക്കുറിച്ചും സംസാരിച്ചു. ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, പ്രസംഗം, ചിത്ര രചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY