DweepDiary.com | ABOUT US | Saturday, 27 April 2024

അധ്യാപക പരിശീലന പരിപാടികള്‍ ആരംഭിച്ചു

In regional BY Admin On 18 December 2014
ആറ്റിങ്ങല്‍: എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ഇന്‍-സര്‍വീസ് കോഴ്സിന് ആരംഭം കുറിച്ചു. ആറ്റിങ്ങല്‍ നഗരസഭ ഉപാധ്യക്ഷന്‍ ശ്രീ ജി. പ്രദീപ് ഭദ്രദീപം കൊളുത്തി പരിപാടി ഉല്‍ഘാടനം ചെയ്തു. 35 അദ്ധ്യാപകരാണ് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ എത്തിയത്. കലോല്‍സവം കാരണം അഗത്തിയിലെ അദ്ധ്യാപകരും മിനിക്കോയ് ദേശീയ ഉല്‍സവം കാരണം മിനിക്കോയിയിലെ അദ്ധ്യാപകരും ഈ ബാച്ചില്‍ നിന്ന്‍ ഒഴിവാക്കപ്പെട്ടു. കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിന്‍റെ ചുമതലയുള്ള വിദ്യാഭ്യാസ ഓഫീസര്‍ പി ചന്ദ്രന്‍ കേന്ദ്രം സന്ദര്‍ശിച്ചു. ഒന്നു മുതല്‍ നാല് വരേയുള്ള ക്ലാസുകളിലെങ്കിലും ലക്ഷദ്വീപിന്‍റെ പ്രാദേശികതയിലൂന്നിയ പാഠപുസ്തകം വരേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. ലക്ഷദ്വീപില്‍ നിന്ന് ആദ്യമായാണ് ജില്ലാ കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി അദ്ധ്യാപകരെത്തിയതെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കേശവന്‍ പോറ്റി പ്രസ്താവിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY