DweepDiary.com | ABOUT US | Friday, 26 April 2024

ദഫ് റാത്തിബിനോട് അനാദരവ് കാട്ടിയതിനെതിരെ എസ്‌എസ്‌എഫ്

In regional BY Admin On 21 September 2014
അഗത്തി: സ്കൂള്‍ സാഹിത്യസമാജത്തില്‍ ദഫ് റാത്തീബ് പോലും വിനോദത്തിന് പൊതുവേദിയില്‍ വിലകുറച്ച് കാണിക്കുകയും മുതിര്‍ന്ന പെണ്‍കുട്ടികളെ ലക്ഷദ്വീപിന്‍റെ സംസ്കാരത്തിന് നിരക്കാത്ത വസ്ത്രം ധരിപ്പിച്ചും പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ എസ്‌എസ്‌എഫ് അഗത്തി സെക്ടര്‍ എസ്‌ബി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് പരാതി സമര്‍പ്പിച്ചു. ആനുകാലിക സമൂഹത്തില്‍ സ്കൂളില്‍ കലാപഠനം ഒഴിവാക്കാന്‍ പറ്റാത്തതെങ്കിലും അതിന്‍റെ മറവില്‍ സിനിമാകോപ്രായങ്ങള്‍ പഠിപ്പിക്കുകയല്ല വേണ്ടതെന്നും അല്ലാത്ത പക്ഷം നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന്‍ കൊണ്ട് പ്രതികരിക്കുമെന്ന് എസ്‌എസ്‌എഫ് അഗത്ത് സെക്ടര്‍ ചെയര്‍മാന്‍ ടി.‌കെ.‌പി. അബ്ദുല്‍ സലാം മുസ്ലിയാര്‍ പ്രസ്താവിച്ചു. ലക്ഷദ്വീപിലെ നാലാം സ്കൂള്‍ കലോല്‍സവത്തിന്‍റെ വേദിയായ അഗത്തിയില്‍ ഇങ്ങനെയൊരു വിവാദമുണ്ടായത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY