DweepDiary.com | ABOUT US | Friday, 26 April 2024

പുറാക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ സംഘടിപ്പിച്ചു

In regional BY Admin On 18 August 2014
അമിനി(16.08.14):- ലക്ഷദ്വീപിന്റെ സാംസ്കാരിക തലസ്ഥാമായ അമിനി ദ്വീപില്‍ സാമൂഹിക സാംസ്കാരിക കലാകായിക രംഗത്ത് നീണ്ട 30 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ പ്രതീകമായ പുറാക്കരാ ലക്കി ബ്റതേര്‍സ് ക്ളബ്ബന്റെ സില്‍വര്‍ ജൂബിലി വിളംഭര യോഗവും 30 മത് മെംബര്‍ഷിപ്പ് കാമ്പ്യനും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. പ്രസ്ഥുത പരിപാടി സ്ഥലത്തെ സബ് ഡിവിഷണല്‍ ഓഫീസര്‍ ശീ ടി. കാസിം അവറുകള്‍ മെംബര്‍ഷിപ്പിന്റെ ആദ്യ കോപ്പി ക്ളബ്ബിന്റെ മുന്‍ ദീര്‍ഗ്ഗകാല(27 വര്‍ഷം) പ്രസിഡന്റ് ചെറിയകൊയക്ക് നല്‍കിക്കൊണ്ട് ഉല്‍ഘാടം നടത്തി. ക്ലബ്ബിന്റെ നീണ്ട 30 വര്‍ഷത്തെ മഹിതമായ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുകയും സാമൂഹിക ക്ളബ്ബ്ബുകള്‍ക്ക് സമൂഹത്തോടുള്ള പ്രതിബാധ്യതയെക്കുറിച്ചും ക്ളബ്ബിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു എല്ലാ വിധ പിന്തുണയും നേര്‍ന്നുകോണ്ട് ഉല്‍ഘാട പ്രസംഗത്തിലൂടെ SDO സംസാരിച്ചു. നേരത്തെ ക്ലബ്ബ് പ്രസിഡന്റ് ശ്രീ സാദിഖ് അലി ഇ.ഒ.ജ സ്വാഗതം അരുളിക്കൊണ്ട് ബഹു: അവറുകളോട് പ്രദേശത്തെ കടല്‍ത്തീരത്തെ മണ്ണോലിപ്പ് തടയാന്‍ വേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നു വിയപൂര്‍വ്വം അഭ്യര്‍ത്തിച്ചു. അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍പേര്‍സണ്‍ ശ്രീ. അബ്ദുസ്സലാം ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. ക്ളബ്ബിന്റെ നീണ്ടകാല സാമൂഹ്യ പ്രവര്‍ത്തത്തെക്കുറിച്ച് ക്ലബ്ബ് അഡ്വൈസറി ബോര്‍ഡ് മെംബര്‍ ശ്രി. മുസ്ത്ഫാഖാന്‍ മാസ്റര്‍ ആമുഖ പ്രസംഗം നടത്തി. 1985-ല്‍ രജിസ്റ്രേഷന്‍ ടത്ത്പ്പെട്ടത് എങ്കിലും 1975 കാലഘട്ടത്തുതന്നെ പ്രവര്‍ത്തം ആരംഭിക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ട്ട}ഷന്‍ ക്ളാസ്സ് സംഘടിപ്പിക്കുകയും സൈക്കിള്‍ ഉപയോഗം വളരെ കുറവായിരുന്ന് ആ കാലത്ത് കൊച്ചുകുട്ടികള്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ പരിശീലം നല്‍കുകയും,ക്ളബ്ബില്‍ വായന ശാല സ്ഥാപിച്ച് വായ പ്രോത്സാഹിപ്പിക്കുകയും, ബില്ലത്തെ അഴിമുഖം വൃത്തിയാക്കുകയും, നിര്‍ദ്ധരരായ ആളുകള്‍ക്ക് വീടു വെക്കാന്‍ ധന സഹായം നല്‍കുകയും, 2004-ല്‍ അമിനിയില്‍ ഉണ്ടായ പ്രകൃതിക്ഷോഭ വേളയില്‍ ക്ലബ്ബിന്റെ മെംബര്‍മാര്‍ സംഘടിച്ച് ദുരിതത്തില്‍ പെട്ട് വീട് തകര്‍ന്നവര്‍ക്ക് വീട് വെക്കാനും ആളുകളെ ദുരിതാശ്വാസ ക്യാമ്പിലെക്ക് മാറ്റി പാര്‍പ്പിക്കുവാനും ക്ളബ്ബിന്റെ മെംബര്‍മാര്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നിങ്ങ ക്ളബ്ബിന്റെ നീണ്ട 30 വര്‍ഷത്തെ പ്രവര്‍ത്തത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ആമുഖ പ്രസംഗത്തിലൂടെ ക്ളബ്ബിന്റെ മുന്‍ ഭാരവാഹി കൂടിയായ ശ്രി മുസ്തഫാഖാന്‍ മാസ്റര്‍ ഉണര്‍ത്തുകയുണ്ടായി. പരിപാടിക്ക് ആശംസ നേര്‍ന്നുകൊണ്ട് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രി മുഹമ്മദ് കാസിം , സൈനുല്‍ ആബിദ്, അഡ്വൈസറി ബോര്‍ഡ് മെംബര്‍ സറുള്ളാഖാന്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്ളബ്ബ് സെക്രട്ടറി അബ്ദുറൌഫ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. തുടന്ന് കവാലി സംഗീതത്തിന്റെ ഈണത്തോടെ തെക്കന്‍ തിമ കലാ സംഘം വൈവിധ്യമാര്‍ന്ന രീതിയില്‍ ഡോലിപ്പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അവതരിപ്പിച്ച കരോക്കെ മാപ്പിളപ്പാട്ട് വിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടി വീക്ഷിക്കാന്‍ അമിനിയിലെ വിവിധ ഉദ്യോഗസ്ഥ മേധാവികളും നൂറുകണക്കിനു നാട്ടുകരുടെ സാന്നിധ്യ വും പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY