DweepDiary.com | ABOUT US | Friday, 26 April 2024

തീറ്റ ദൗര്‍ലഭ്യം - കോഴികര്‍ഷകര്‍ സമരത്തിലേക്ക്

In regional BY Admin On 10 July 2014
കില്‍ത്താന്‍(10.7.14):- ഒരു മാസക്കാലമായി കോഴിത്തീറ്റയില്ലാത്തത് കാരണം കോഴികര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. 7500 ഓളം ബ്റോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ കര്‍ഷകരുടെ പക്കലുണ്ട്. തീറ്റയാണെങ്കില്‍ ഒരു തരി കിട്ടാനില്ല. ചില കര്‍ഷകര്‍ ചോറ് വെന്തും കാലിത്തീറ്റ കുതിര്‍ത്തുമാണ് കോഴിക്കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാനുള്ള പെടാപാടിലാണ്. തീറ്റ ദൗര്‍ലഭ്യം കാരണം കുറച്ച് ദിവസം കഴിഞ്ഞാല്‍ കോഴികള്‍ വിശപ്പ് കാരണം ചത്ത് തുടങ്ങും. പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ കിടക്കുകയാണ്. ഇന്ന് കില്‍ത്താന്‍ ദ്വീപ് പുരോഗമന കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്തെ വെറ്റ് നറി ഓഫീസിലേക്ക് കോഴികര്‍ഷകര്‍ മാര്‍ച്ച് നടത്തി. DP മെമ്പര്‍ ശ്രീ.റഹ്മത്തുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍ഡ് ശ്രീ.ബി.പി.മുഹമ്മദ് സെക്രട്ടറി ശ്രീ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിനുള്ള തീരുമാനത്തിലാണ്. കോഴി ചത്ത് തുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കുവാനുള്ള പദ്ധതികളൊന്നും നിലവിലില്ല. ഇന്‍ഷ്വറന്‍സ് സംവിധാനവും നിലവിലില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY