വൈദ്യുതി വിതരണ തടസ്സം: പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഉപവാസ സമരം നടത്തി

ആന്ത്രോത്ത്: ആന്ത്രോത്തിൽ ദിവസങ്ങളായി തുടരുന്ന പവർകട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്ഉപവാസ സമരം നടത്തി. പവർ ഹൗസിനു മുമ്പിലാണ് പ്രവർത്തകർ സമരം നടത്തിയത്.
വൈദ്യുതി വിതരണം തടസ്സമാകുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓരോ തവണയും 200 ബാരൽ ഡീസൽ മാത്രമാണ്എത്തുന്നത്. ഒരുദിവസം ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിൽ ശരാശരി 28 മുതൽ 30 ബാരൽ ഡീസൽ ആവശ്യമാണ്.
ഇപ്പോൾ ലഭിക്കുന്ന 200 ബാരൽ ഡീസൽ ഒരാഴ്ചത്തേക്ക് മാത്രമാണ് തികയുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ മുൻകാലങ്ങളിൽ ലഭ്യമായിരുന്നത് പോലെ ആയിരമോ രണ്ടായിരമോ ബാരൽ ഡീസൽ കൊണ്ടുവന്ന് ശേഖരിച്ചു വെക്കണമെന്ന് സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
ആൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ് ദേശിയ വൈസ് ചെയർമാൻ എച്ച്. കെ റഫീഖിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കുന്തത്തലം ഹുസൈൻ, ഹക്കീം പാപ്പറ്റ്, വൈസ് പ്രസിഡന്റ് മാരായ അമീൻ ടി.എം , റസാഖ് എസ്. വി , യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിഖ് വൈസ് പ്രസിഡന്റ് അഷ്ഹദ്, മുൻ ബ്ലോക്ക് സെക്രട്ടറി റഫീഖ് യു.കെ എന്നിവർ പങ്കെടുത്തു.