DweepDiary.com | ABOUT US | Friday, 26 April 2024

അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ

In regional BY P Faseena On 26 March 2023
കൽപേനി: രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കൽപേനി യുവജനതാദൾ പ്രസിഡൻ്റ് കെ.കെ ദാഹറുദ്ദീൻ. നിലവിലെ സാഹചര്യങ്ങൾ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതാണ്. അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളിലാണങ്കിലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കൽപേനി യുവജനതാദൾ പ്രസിഡൻ്റ് കെ.കെ ദാഹറുദ്ദീൻപറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY