ഡോ.കെ.കെ മുഹമ്മദ് കോയാ സ്കൂളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ്

ചെത്ത്ലാത്ത്: കൽപേനി ഡോ.കെ.കെ.മുഹമ്മദ് കോയാ സീനിയർ സെക്കൻഡറി സ്കൂളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് മുൻ എം.പി യും എൽ. ടി .സി.സി. പ്രസിഡന്റുമായ ഹംദുള്ള സഈദ്. ദുഖവും ഖേദകരവുമായ നടപടിയാണ് ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ചത്. ഡോ. മുഹമ്മദ് കോയ ദ്വീപിലെ ആദ്യത്തെ ജില്ലാപഞ്ചായത്ത് ചീഫ് കൗൺസിലർ ആയിരുന്നു ഇതൊന്നും പരിഗണിക്കാതെ ഭരണകൂടം നടത്തിയ നീക്കം മോശമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഹംദുള്ള ചെത്ത്ലാത്തിൽ പറഞ്ഞു.
കോൺഗ്രസ്സിന്റെ ജില്ലാ പഞ്ചായത്ത് നൽകിയ പേര് അഡ്മിനിസ്ട്രേഷൻ നിരൂപാധികം മാറ്റിയത് തീർത്തും പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അക്ബർ പറഞ്ഞു. ലക്ഷദ്വീപിനെ അടയാളപ്പെടുത്തിയ വ്യക്തികളുടെ പേരുകൾ മാറ്റുന്നത് ദ്വീപു ചരിത്രത്തെ മലിനപ്പെടുത്താനുള്ള ശ്രമമാണെന്നും ഇത്തരം നീക്കങ്ങൾ ദ്വീപിന്റെ ചരിത്രത്തെ നശിപ്പിക്കുമെന്നും അലി അക്ബർ സൂചിപ്പിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി