DweepDiary.com | ABOUT US | Thursday, 28 March 2024

ശൈഖ് കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നാലാം ഉറൂസ് നവംബര്‍ 24ന്

In regional BY P Faseena On 22 November 2022
കില്‍ത്താന്‍: എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ശൈഖ് കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാരുടെ നാലാം ആണ്ട് നേര്‍ച്ച നവംബര്‍ 24ന്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് വിവിധ ആത്മീയ പരിപാടികളോടെ നവംബര്‍ 26ന് അവസാനിക്കും. നവംബര്‍ 25 രാവിലെ ഉസ്താദ് ഷറഫുദ്ധീന്‍ ഫൈസിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആനും, വൈകീട്ട് കെ.വി മുത്തുകോയയുടെ നേതൃത്വത്തില്‍ യാസീന്‍ പാരായാണവും ഉണ്ടായിരിക്കും. നവംബര്‍ 26 ന് രാത്രി ഉസ്താദ് പി.ടി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഹഖീഖത്ത് മാല ആലാപനവും നടക്കും. ഖാളി ശംഊന്‍ ഫൈസിയുടെ നേതൃത്വത്തില്‍ നഖ്ശബന്ദീ മൗലീദും ഖത്തം ദുആയും ഉണ്ടാകും. നവംബര്‍ 26ന് അന്നദാനവും നടക്കും.
കില്‍ത്താന്‍ ദ്വീപിലെ പ്രമുഖപണ്ഡിതനായിരുന്നു ശൈഖ് കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍. 42 വര്‍ഷകാലം കർണ്ണാടകയിലെ ബണ്ടുവാൾ ജില്ലയിലെ മിതബയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. പള്ളി മുദരിസായും ഖത്തീബായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ വൈസ്പ്രസിഡന്റായി തുടരവെയാണ് മരണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY