DweepDiary.com | ABOUT US | Friday, 26 April 2024

സി.പി.ഐ നേതാക്കളുടെ അറസ്റ്റ്: അഗത്തി ബ്രാഞ്ച് പ്രതിഷേധം രേഖപ്പെടുത്തി

In regional BY P Faseena On 01 October 2022
അഗത്തി: അഡ്വൈസറുമായി ചർച്ചക്കെത്തിയ സി.ടി നജുമുദ്ധീൻ അടക്കമുള്ള സി.പി.ഐ നേതാക്കളുടെ അറസ്റ്റിൽ സി.പി.ഐ അഗത്തി ബ്രാഞ്ച് പ്രതിഷേധം രേഖപ്പെടുത്തി. കെട്ട കാലത്തിലൂടെയാണ് ദ്വീപുജനത പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ ഹനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നാടിന്റെ നിലനിൽപ്പിനും വരും തലമുറക്ക് വേണ്ടിയും രാഷ്ട്രീയം മറന്ന് ദ്വീപുജനത ഒന്നിക്കണം.
ഉണർന്ന് കൊണ്ട് ഉറക്കം നടിക്കുന്ന ജനതയുടെ അവസാനം ഭീകരമായിരിക്കും എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ലക്ഷദ്വീപ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഹുസ്സുനുൽ ജംഹർ പറഞ്ഞു.




SHARE YOUR FEEDBACK

RECENT IN THIS CATEGORY