DweepDiary.com | ABOUT US | Sunday, 01 October 2023

കാരക്കാട് ബാഡ്മിന്റൺ ടൂർണമെന്റ്; ടീം എസ്. എ. എസ്. സി. എ വിജയികൾ

In regional BY P Faseena On 31 July 2022
ആന്ത്രോത്ത്: കാരക്കാട് യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ സൗഹാർദാ ആർട്സ് & സ്പോർട്സ് ക്ലബ്‌ വിജയികളായി. ജൂലൈ 25നാണ് ടൂർണമെന്റ് തുടങ്ങിയത്. മത്സരത്തിൽ 8 ടീമുകൾ ഏറ്റുമുട്ടി. എസ്. എ. എസ്. സി. എ യും, എൽ. സി.ഡബ്ല്യൂ. എൽ ഉം തമ്മിലായിരുന്നു ഫൈനൽ മത്സരം.
അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി എസ്. എ. എസ്. സി. എ ടീം വിന്നേഴ്സ് ട്രോഫിയും, എൽ. സി.ഡബ്ല്യൂ. എൽ ടീം റണ്ണേഴ്സപ്പ് ട്രോഫിയും കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് 10000 രൂപയും, രണ്ടാം സ്ഥാനത്തെത്തിയ എൽ. സി.ഡബ്ല്യൂ. എൽ ടീമിന് 6000 രൂപയും ക്യാഷ് പ്രൈസ് ആയി നൽകി. മികച്ച കളിക്കാരനുള്ള നേട്ടം എസ്. എ. എസ്. സി. എ ടീം അംഗം സവാദ് വി.പി യും, മികച്ച പ്രതിരോധ താരത്തിനുള്ള ട്രോഫി എൽ. സി.ഡബ്ല്യൂ. എൽ അംഗം അബു കിലാബും കരസ്ഥമാക്കി.മികച്ച വെറ്റേറൻ കളിക്കാരനായി എച്.കെ കുന്നിസീതിയെ തെരെഞ്ഞെടുത്തു.
പരിപാടിയിൽ കാരക്കാട് ക്ലബ്ബ് ഫൗണ്ടർ മെമ്പർമാരായ ഡോ. കോയമ്മകോയ, ടി. പി ചെറിയകോയ, ബി. കോയമ്മ, കാട്ടുപുറം ബംബ്ബൻ , കെ. ആറ്റക്കോയ, കൂടാതെ മുൻ ഭാരവാഹികളായ കെ. കെ. മുത്തുകോയ, യു. കെ കാസിം, കെ. കെ നല്ലകോയ എന്നിവർ അഥിതികളായി. കാരക്കാട് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ്‌ ഷാഫി ഖുറൈഷി നന്ദി രേഖപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY