DweepDiary.com | ABOUT US | Friday, 26 April 2024

എം കെ ഹുസൈൻ എന്ന യഥാർത്ഥ ചാമ്പ്യനെ ആദരിച്ച് നെടിയത്ത് ഗ്രൂപ്പ്

In regional BY P Faseena On 28 May 2022
കല്‍പേനി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റില്‍ കടലില്‍ നങ്കൂരമിട്ട കപ്പല്‍ തിരമാലയില്‍പെട്ട് തീരത്തേക്കടുത്തപ്പോള്‍ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ എം.കെ ഹുസൈന് നെടിയത്ത് ഗ്രൂപ്പിന്റെ ആദരവ്.സ്വന്തം ജീവന്‍ പോലും പണയം വച്ച് ഹുസൈന്‍ നടത്തിയ ധീരമായ പ്രവര്‍ത്തിയെ നെടിയത്ത് ഗ്രൂപ്പ് പ്രതിനിധികളായ എം.കെ ഹസ്സനും പള്ളത്ത ഹുസൈനും ചേര്‍ന്ന് പാരിതോഷികം നല്‍കി അദരിച്ചു.
വ്യാഴാഴ്ച്ചയാണ് കടലില്‍ നങ്കൂരമിട്ടിരുന്ന എം.വി സാഗര്‍ യുവരാജ് എന്ന കാര്‍ഗോ കപ്പല്‍ കിഴക്ക് ഭാഗത്ത് നിന്ന് വീശിയ ശക്തമായ കാറ്റില്‍ തിരമാലകള്‍ക്കിടയില്‍പ്പെട്ട് തീരത്തേക്കടുത്തത്. ഉടന്‍ തന്നെ ചാമ്പ്യന്‍ എന്നപേരില്‍ അറിയപ്പെടുന്ന എം.കെ ഹുസൈനും കൂട്ടുകാരും കൃത്യ സമയത്ത് ഖുത്തുബുസ്സമാന്‍ എന്ന ബോട്ടുമായി എത്തി കാറ്റിനെ വകവെക്കാതെ കാര്‍ഗോ കപ്പലിനെ രക്ഷപ്പെടുത്തുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY