DweepDiary.com | Saturday, 18 November 2017

കലോത്സവം രണ്ട് വർഷത്തിലൊരിക്കലാക്കിയതിനെതിരെ NSUl പ്രതിഷേധിച്ചു.

In regional / 21 October 2017
കടമത്ത്- വർഷം തോറും നടത്തി വരാറുള്ള കലോത്സവം രണ്ട് വർഷത്തിലൊരിക്കലാക്കിയതിനെതിരെ NSUl കടമം യൂണിറ്റിന്റെ നേതൃത്വത്തിൽ കടമത്ത് ജവഹർലാൽ നെഹ്റു സീനിയർ സെക്കൻഡറി സ്കൂളിൽ ഒരുപ്രധിഷേധം സംഘടിപ്പിച്ചു. പഠിപ്പ് മുടക്കി സമരം ചെയ്യുന്ന പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി സ്കൂൾ കോമ്പൗണ്ടിനകത്ത് ദിവസം മുഴുവൻ കലാ പരിപാടികൾ സംഘടിപ്പിച്ചാണ് പ്രധിഷേധിച്ചത്. കലോത്സവമല്ല വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം കുറയാനുള്ള കാരണമെന്നും പകരം എട്ടാം ക്ലാസു വരെ വേണ്ടത്ര മാർക്ക് കിട്ടിയില്ലെങ്കിലും കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുന്ന വിദ്യാഭ്യാസ നയമാണ് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം കുറയാനുള്ള മുഖ്യ കാരണമെന്നും അവർ പ്രൻസിപ്പളിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഊന്നിപ്പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY