കാലവര്‍ഷം രൂക്ഷമായി - ആന്ത്രോത്തില്‍ വീട്ടമ്മ മരണപ്പെട്ടു
ആന്ത്രോത്ത് (19/06/2016): അമിനിയിലെ അപകടത്തിന് ശേഷം വീണ്ടും ദ്വീപുകളെ ദു:ഖത്തിലാഴ്ത്തി അപകടമെത്തി. കഴിഞ്ഞ രാത്രിയുണ്ടായ കനത്ത പേമാരിയിലും കാറ്റിലും ഒരു വീട്ടമ്മ കൊല്ലപ്പെട്ടു. വീടിനടുത്ത് നേരത്തെ വീണ തെങ്ങ് ഭര്‍ത്താവുമൊന്നിച്ച് വൃത്തിയാക്കി മടങ്ങുമ്പോയാണ് അപ്രതീക്ഷിതമായി തെങ്ങ് ഒടിഞ്ഞു വീണത്. ഉടന്‍ തന്നെ ആന്ത്രോത്ത് ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇടയാക്കല്‍ ജബ്ബാറിന്‍റെ ഭാര്യ താജു (42) ആണ് മരണപ്പെട്ടത്.
പലദ്വീപുകളിലും കനത്ത മഴ തുടരുന്നു. ചില ദ്വീപുകള്‍ മേഘാവൃതമാണ്. കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പില്ലെങ്കിലും തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.
പലദ്വീപുകളിലും കനത്ത മഴ തുടരുന്നു. ചില ദ്വീപുകള്‍ മേഘാവൃതമാണ്. കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പില്ലെങ്കിലും തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.