DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപ് സെന്റററുകള്‍ കോളേജുകളാക്കും, ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കും.

In main news BY Admin On 08 May 2016
കവരത്തി(07.05.16):- കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല സെന്ററുകള്‍ കോളേജുകളായി ഉയര്‍ത്താന്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ അഡ്മനിസ്ട്രേറ്ററുടെ അധ്യ ക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വൈസ് ചാന്‍സിലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജിദ്, ഫിനാന്‍സ് ഓഫീസര്‍ ശ്രീ.കെ.പി.രാജേഷ്, ലക്ഷദ്വീപ് ഡീന്‍ ശ്രീ.പി.പി.മുഹമ്മദ്, ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കും. ഇതിന്റെ പ്രോജക്ട് തയ്യാറാക്കാന്‍ ദ്വീപ് ഹയര്‍സെക്കണ്ടറി വിഭാഗത്തെ ചുമതലപ്പെടുത്തി. കാലാനുസൃതമായ നവീന വിജ്ഞാനവും ശേഷികളും പകര്‍ന്ന് നല്‍കി ദ്വീപു വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ എഴുതുന്നതിനും ഇന്റര്‍വ്യൂകള്‍ അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കുന്നതിനായി ടാറ്റാ കണ്‍സല്‍ട്ടന്‍സീ സര്‍വീസിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റ പ്രയോജനം ലഭിക്കും. വ്യക്തിത്വ വികസനം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. സര്‍വകലാശാലയിലെ ലക്ഷദ്വീപ് ഡീന്‍ വര്‍ഷത്തില്‍ ആറ് മാസം ലക്ഷദ്വീല്‍ തന്നെ പ്രവര്‍ത്തിച്ച് പദ്ധതികളുടെ ഏകോപനം നിര്‍വഹിക്കുകയും ഫലപ്രാപ്തി ഉറപ്പാക്കുകയും ചെയ്യും. കവരത്തിയിലായിരിക്കും ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY