DweepDiary.com | ABOUT US | Friday, 26 April 2024

'ലക്ഷദ്വീപ് പുസ്തക മേള' ജനശ്രദ്ധയാകര്‍ശിച്ചു

In main news BY Admin On 25 January 2016
മിനിക്കോയി- ഡിസംബര്‍ 26,27 തിയതികളില്‍ നടന്ന മിനിക്കോയി ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'ലക്ഷദ്വീപ് പുസ്തകമേള' ജനശ്രദ്ധ പിടിച്ചുപറ്റി. മിനിക്കോയി നവോദയ വിദ്യാലയവും, ‌ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റും, ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘവും സംയുക്തമായാണ് പുസ്തകമേളയും വിപണനവും സംഘടിപ്പിച്ചത്. ദ്വീപില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങളും, മാസികകളും, സോവനീറുകളും പ്രദര്‍ശനത്തിനെത്തി. ഏകദേശം 130 ഓളം പുസ്തകങ്ങളും 40 ഓളം സോവനീറുകളുമാണ് പ്രദര്‍ശിപ്പിച്ചത്. ദ്വീപിലെ എഴുത്തുകാരെ പ്രോത്സാഹിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 1932 ല്‍ കല്‍പേനി സ്വദേശി ശ്രീ.പി.ഐ.കോയക്കിടാവ് കോയ രചിച്ച ലക്ഷദ്വീപ് ചരിത്രം മുതലുള്ള എല്ലാ പുസ്തകങ്ങളും 1924 ല്‍ ശ്രീ.ജി.എച്ച്.എല്ലീസ് എഴുതിയ എല്ലീസ് മാന്വല്‍ മുതല്‍ ദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി രേഖകളാണ് പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യ മായാണ് ഇങ്ങനെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.വിജയകുമാര്‍.IAS ഉത്ഘാടനം ചെയ്തു. എല്ലാ ദ്വീപുകളിലും ഇത്തരം പ്രദര്‍ശങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
(കുറിപ്പ്- വാര്‍ത്ത വൈകിയതില്‍ ഖേദിക്കുന്നു)

SHARE YOUR FEEDBACK

RECENT IN THIS CATEGORY