DweepDiary.com | ABOUT US | Friday, 26 April 2024

കലാക്കരുത്ത് തെളിയിച്ച് കവരത്തി

In main news BY Admin On 28 November 2015
കവരത്തി (27.11.15):- അഞ്ചാമത് യു.ടി.ലെവല്‍ കലോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കവരത്തി. റണ്ണേഴ്സപ്പായ അമിനിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചതിന് ശേഷമാണ് കവരത്തി വിജയിച്ചത്. 191 പോയിന്റോടെ കവരത്തി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 180 പോയിന്റോടെ അമിനി റണ്ണേഴ്സപ്പായി. 101 പോയിന്റ് നേടി ആന്ത്രോത്ത് മൂന്നാമതെത്തി.
ഇടക്കിടെ മഴ തടസ്സപ്പെടുത്തിയ കലോല്‍സവത്തിന്റെ നടത്തിപ്പിന് സംഘാടകര്‍ ഏറെ ബുദ്ധുമുട്ടിയെങ്കിലും ഏറെക്കുറെ നല്ലരീതിയില്‍ തന്നെ പരിപാടികള്‍ സംഘടിപ്പിക്കാനായി.
സമാപന പരിപാടിക്ക് ഡയരക്ടര്‍ ശ്രീ.എ.ഹംസം സ്വാഗതം പറഞ്ഞു. പരിപാടി ചീഫ് കൗണ്‍സിലര്‍ ശ്രീ.ആച്ചാട അഹമ്ദ് ഹാജി ഉത്ഘാടനംചെയ്തു സംസാരിച്ചു. ശ്രീമതി.റസിയാബീഗം ചെയര്‍പേഴ്സണ്‍, ശ്രീ.മുസ്തഫാ, ചെയര്‍മാന്‍ എസ്.എം.സി, ശ്രീ.അശ്വിനി കുമാര്‍ മെഹ്താ, സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍, ശ്രീ.എ.കുഞ്ഞിക്കോയാ തങ്ങള്‍, മെമ്പര്‍ ‍ഡിസ്ട്രിക്ട് പഞ്ചായത്ത്, ശ്രീ.യു.സി.കെ.തങ്ങള്‍, ചെയര്‍മാന്‍ ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ്, ശ്രീ.രാമചന്ദ്ര ശിങ്കാരി, ഡി.ഇ.ഓ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ മുഖ്യാത്ഥിതികള്‍ സമ്മാനിച്ചു. പരിപാടിക്ക് പ്രിന്‍സിപ്പാള്‍ & ചെയര്‍മാന്‍ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ശ്രീമതി.സൂബൈദാ നന്ദി രേഖപ്പെടുത്തി.
കാറ്റഗറി ഒന്നില്‍ നിന്ന് കലാപ്രതിഭയായി ആന്ത്രോത്തില്‍ നിന്നുള്ള മാസ്റ്റര്‍ ഇ.കെ.മുഹമ്മദ് ഇസ്മാഇലിനേയും, കലാതിലകമായി അമിനിയില്‍ നിന്നുള്ള കുമാരി അസ്ഫിയാ സിദ്ധീഖിനേയും തെരെഞ്ഞെടുത്തു.
കാറ്റഗറി രണ്ടില്‍ നിന്ന് കലാപ്രതിഭയായി കല്‍പേനിയില്‍ നിന്നുള്ള മാസ്റ്റര്‍ നാഫിസ് നാസര്‍.കെ.കെ യെയും, കലാതിലകമായി കവരത്തിയില്‍ നിന്നുള്ള കുമാരി അഞ്ചുകൃഷ്ണനേയും തെരെഞ്ഞെടുത്തു.
കാറ്റഗറി മൂന്നില്‍ നിന്ന് കലാപ്രതിഭയായി ചെത്ത്ലാത്തില്‍ നിന്നുള്ള മാസ്റ്റര്‍ സാബിറലി.എസ്.ബി യെയും, കലാതിലകമായി കവരത്തിയില്‍ നിന്നുള്ള കുമാരി നൗറിന്‍ താജിനേയും തെരെഞ്ഞെടുത്തു.
ആറാമത് യു.ടി.ലെവല്‍ കലോല്‍സവത്തിന് കടമം വേദിയാകും.
അവസാന പോയിന്റ് നില (5-ാം യു.ടി.ലെവല്‍ കലോല്‍സവം)
Kavaratti - 191
Amini - 180
Androth - 101
Kalpeni - 83
Minicoy - 76
Kadmat - 69
Agatti - 48
Chetlath - 19
Kiltan - 9
Bitra - 5
ഇതുവരെ നടന്ന കലോല്‍സവ വിജയികള്‍
1st കവരത്തി
2nd ആന്ത്രോത്ത്
3rd അമിനി
4th അഗത്തി
5th കവരത്തി





SHARE YOUR FEEDBACK

RECENT IN THIS CATEGORY