DweepDiary.com | ABOUT US | Friday, 26 April 2024

ഉദ്യോഗസ്ഥരെ കണ്ണുരുട്ടി കാര്‍ത്തികേയന്‍

In main news BY Admin On 25 March 2015
കവരത്തി(25.3.15):- ദ്വീപിലെ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുന്ന ഉത്തരവുമായി പ്രോട്ടോകോള്‍ ഡയരക്ടര്‍ ശ്രീ.ഡി.കാര്‍ത്തികേയന്‍. LGEU ന്റെ സമരവുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള ജീവക്കാരോ, അസ്സോസിയേഷനോ നടത്തുന്ന സമരം/ ജാഥ/ ഗരാവോ/ കൂട്ട അവധി/ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീഡിയോ/ ഓഡിയോ / ഫോട്ടോ തുടങ്ങിയ തെളിവടക്കം എല്ലാദിവസവും 5 മണിക്ക് മുമ്പായി എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളും അതാത് ദിവസവും ഡയരക്ടര്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ & പ്രോട്ടോകോള്‍ ഓഫീസില്‍ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്നലെ (24.3) ചേര്‍ന്ന ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY